പ്രണയ വിരഹം !!! - തത്ത്വചിന്തകവിതകള്‍

പ്രണയ വിരഹം !!! 

തപം ചെയ്തു നേടിയ വരമായ്
മനം കാത്തിരുന്നു തേടിയ സ്വരമായ്
മന്ദഹാസം ചെയ്തു ഇരട്ടിയ മധുരമായ്
ഞാനോ ആനന്ദിച്ചു അവരുടെ മകളായ്!!!

പ്രണയം സ്വീകരിച്ച ഞാനോ അനുരാഗത്തിലായി
ഹൃദയം മോഷ്ടിച്ച അവനോ അന്യജാതിയിലായ്
സ്നേഹമഴ പെയ്യിച്ച അച്ഛനമ്മമാര്ക്ക് അപമാനമായ്
വിവാഹം മോഹിച്ച ഞങ്ങളോ വിഷാദമായ്!!!

ശവം തിന്നും വര്ഗീയ ഭ്രാന്തായ്
സമൂഹം ഇന്നും ജാതിയില് ഉഗ്രമായ്
സമാധാനം ഒഴിഞ്ഞു വിരക്തിയിൽ ഏകാന്തമായ്
അവസാനം അച്ഛനമ്മമാരോ ആത്മഹത്യ ചെയ്യുന്നവരായ്!!!



സഹായിക്കാന് ശ്രമിച്ചും കഴിയാത്ത ശാപമായി
മൗനം പാലിച്ചു ഞാനോ മൗനിയായ്
വര്ഗീയത തഴച്ചു കൊല്ലപ്പെട്ടു ഇരുദിവസങ്ങളിലായ്
ഞാനോ! അറിയാതെ കരയുന്നു പ്രേതമായ്!!!


up
0
dowm

രചിച്ചത്:
തീയതി:13-07-2013 12:46:36 PM
Added by :jairam811
വീക്ഷണം:302
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :