സഖാവ്  - ഇതരഎഴുത്തുകള്‍

സഖാവ്  

നെറികേടുകൾനാടിൻനേരിനെനോവിക്കുമ്പോൾ
പോരിനായ്നിരന്നിടുംസഹജീവികൾക്കൊപ്പം
തഴമ്പിച്ചമുഷ്ടികൾചുരുട്ടിആവേശത്താൽ
തൊണ്ടപൊട്ടുമാറവൻവിളിക്കുംമുദ്രാവാക്യം
തലയ്ക്കുനേരേവീശുംലാത്തിക്കും ഗ്രനേഡിനും
തകർക്കാൻകഴിയില്ലായോദ്ധാവിൻമനസ്ഥൈര്യം
നെഞ്ചിനുനേരേചൂണ്ടുംതോക്കിനെപുച്ഛത്തോടെ
നോക്കവേരോഷാഗ്നിയാശബ്ദതീവ്രതകൂട്ടും
മുറിവേറ്ററസ്റ്റിലായ് കൂട്ടരോടൊപ്പംജയിൽ-
മുറിയിലാണെങ്കിലുംചർച്ചരാഷ്ട്രീയംതന്നെ !
ജാമ്യത്തിലിറങ്ങിയാൽരക്തഹാരവും ചാർത്തി
ജാഥയുംകഴിഞ്ഞിട്ടേവീട്ടിലേയ്ക്കവൻപോകൂ
ഭീതിയുംസംഭ്രാന്തിയുംമുറ്റിയമുഖവുമായ്
ഭാര്യമക്കളോടൊപ്പംവീട്ടുവാതുക്കൽകാണും
കാര്യമായൊന്നുംസംഭവിക്കാത്തഭാവത്തോടെ
ഭാര്യയെസമീപിക്കുംമക്കളെതാലോലിക്കും
കരയുംമനസ്സുമായ് ഭാര്യയുണ്ടാക്കും കഞ്ഞി
കഴിച്ചിട്ടവൻകൂലിപ്പണിക്കായ്പുറപ്പെടും
വഴിയിൽകാണുന്നോർക്കായ്‌സ്നേഹവുംസൗഹാർദ്ദവും
വഴിയുംമൃദുസ്മേരംചുണ്ടിലെപ്പോഴുംകാണും
"വിഡ്ഢി,ജീവിക്കാനറിയാത്തവൻ,കുലദ്രോഹി "
വിവിധകോണിൽപൊങ്ങുംവിദഗ്ദ്ധാഭിപ്രായങ്ങൾ
തെറ്റിനെചോദ്യംചെയ്യാൻധൈര്യമില്ലാത്തോരതു
മറ്റുള്ളോർചെയ്തീടുകിൽതെറ്റായിവ്യാഖ്യാനിക്കും
"മനസ്സ് മരവിച്ചിട്ടില്ലാത്തനിസ്വാർത്ഥനാം
മനുഷ്യസ്നേഹിയവൻ "എന്മനംമന്ത്രിക്കുന്നൂ
എന്റെയുമവന്റെയുംചോരയുംമനസ്സുമൊ -
ന്നെന്നതോർക്കുമ്പോളവൻ
ഞാൻതന്നെയെന്നുംതോന്നും അവനെക്കുറിച്ചെനിക്കഭിമാനമാണെന്നും
അവനായ്കുറിക്കുന്നെൻചോരയാലഭിവാദ്യം !


up
0
dowm

രചിച്ചത്:v t sadanandan
തീയതി:24-07-2013 08:21:34 PM
Added by :vtsadanandan
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


suresh
2013-07-26

1) നന്നായി സഖാവെ നിന് കവിത ഇന്നുംഎന്നിൽ സമരം ചെയ്വാനുള്ള ചിന്തകള് വളര്ത്തുന്നു

പ്രകാശൻ
2013-07-26

2) അഭിവാദ്യങ്ങൾ സഖാവേ ഒരു നല്ല കവിത വായിക്കാനവസരം തന്നതിന് നന്ദി


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me