പ്രണയം @ കോഫീഹൗസ്       
    ആവിപറക്കുന്നകപ്പിനുംസോസറിനു-
 മിരുവശവുമായവരിരിപ്പൂ  
 ഒരുവാക്കുപോലുമുരിയാടില്ലയെങ്കിലും
 ഒരുപാടുമൊഴിയുന്നുമിഴികൾ
 മൊത്തിക്കുടിക്കുന്നുകോഫിപരസ്പരം 
 മുത്തങ്ങൾകൈമാറിടുംപോൽ
 അകലെയുമടുത്തുമായ്‌നീളുന്നനോട്ടങ്ങൾ 
 അവരറിയുന്നതേയില്ലാ
 ചുവരിലെഘടികാരസൂചികൾതീർക്കുന്ന
 വലയങ്ങൾവർദ്ധിച്ചുവരവേ
 പതിയെസീറ്റൊഴിയുന്നു "ബില്ലുപേ "ചെയ്യുന്നു
 വാതിലിൻനേർക്കുനീങ്ങുന്നു
 പാതവക്കത്തുനിന്നൊരുനോക്കിനാലവർ
 പറയാതെപറയുന്നു-"കാണാം ..."
 ഇരുളിന്റെപാളിവകഞ്ഞുമാറ്റുംപോലെ
 ഇരുദിക്കിലേയ്ക്കവർപോയി 
 പ്രണയമൊരുകപ്പിനുംചുണ്ടിനുമിടയിലെ
 പ്രതിഭാസമാണന്നുമിന്നും... 
      
       
            
      
  Not connected :    |