സന്ധ്യ       
                   സന്ധ്യ
               ..............                   
 ആദിത്യനാകാശ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും
 ഓടിക്കളിച്ച്ചിട്ടു ഒരുപാടവശനായി,
 ക്ഷീണം ഒന്നാറ്റുവാൻ, വിശ്രമിച്ചീടുവാൻ
 അലയാഴിതൻ മടിയിലായ് തല
 ചായ്ച്ച്അജാശ്വനും!
 വിടയേകി ആ നേരത്ത് സൂര്യദേവന്നു സന്ധ്യയും,
 സാമോദമോടെ നൽ മൂകമാം ഭാഷയിൽ.
 മുകിലിന്റെ നിറമുള്ള തൻ വാർമുടിക്കെട്ടൊന്നു
 അഴിച്ചിട്ടിരുട്ടിൽ കുളിച്ചിട്ടു ഈറനായി നിന്നവൾ
 തൂ മഞ്ഞിന്റെ മൃദുലമാം നേർത്ത്ഉള്ള ചേലതൻ
 മേനിയിൽ ചേലോട് ഉടുത്തു സന്ധ്യ
 കണ്ണ് പൊത്തി കളിക്കുന്ന നക്ഷത്ര കന്യകൾ
 രാജനാം പൌർണമി ചന്ദ്രന്റെയൊപ്പം
 വാനിലെ കൊട്ടാര വീഥിയിൽ നിന്നിട്ട്
 സന്ധ്യ തൻ സൗന്ദര്യമാസ്വദിച്ചു
 സന്ദേഹമില്ലാതെ തങ്ങളോടു ഒപ്പമൊരു
 സന്ധിക്കു സാദരം സന്ദേശം ഏകിയവർ
 സന്ദേശവാഹകൻ മേഘം ആ  കാറ്റിന്റെകൈകളിൽ,
 തത്തിക്കളിച്ചിരുന്നിട്ടു താഴേക്കിറങ്ങി,
 സന്ദേശം ഏകി മുകിൽ എന്തോ മൊഴിഞ്ഞു
 സന്ധ്യ തൻ കാതിൽ അതി സ്വകാര്യമായി.
 അർണ്ണോദ മന്ത്രണം കേട്ടവൾ പൊട്ടിച്ചിരിച്ച്ചത്
 അരിമുല്ല തൻ മലരായി വിരിഞ്ഞു നീളെ
 ക്ഷേത്രാമ്ഗണത്തിലെ നാമസംകീര്ത്തനം
 ഏറ്റു ചൊല്ലുന്ന ഹരിവാസത്തിനൊപ്പം
 ഹരി നാമം ജപിച്ചിട്ടു
  പ്രാർത്ഥിച്ചു സന്ധ്യയും.
 അനവരതമലസരായി മിന്നിച്ചിരിക്കുന്ന
 മിന്നാമിനുങ്ങുകൾ ഒട്ടേറെ ഒത്തിട്ടു
 മിന്നുന്ന പൂക്കളാണ് അവരെന്ന് തോന്നുമാർ
 അവളുടെ തിരുമുടി പീലിക്കലംകാരമായി
 രാപ്പാടികൾ പാടുന്ന പ്രേമ ഗാനങ്ങൾ കേട്ട്
 കൊണ്ടെന്തിനാർദ്രമായി തീർന്നതീ സന്ധ്യതൻ മിഴികളും,
 വൈകാതെ എത്തിടും പ്രിയനവൻ രാവിന്റെ
 കാലൊച്ച കേൾക്കുവാൻ കാതോർത്തു സന്ധ്യയും
 നിശ്ശബ്ദനായി വന്ന രാവിന്റെ കൈകളിൽ
 സ്വയമർപ്പിച്ചു നിന്നാശു സംത്രുപ്തിയോടവൾ!
 ആത്മ നാഥന്റെ ലാളനയിൽ എല്ലാം മറന്നുകൊണ്ട്
 അവരൊന്നു ഒന്നിലായി അലിഞ്ഞു ഒന്നായി വീണ്ടും!
         ..........................................................................
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  
 
 
 
  
 
 
 
 
  
 
   
 
 
 
 
 
 
  
 
 
 
 
 
 
 
 
 
  
 
 
 
 
 
 
 
 
 
 
 
 
 
 
   
 
 
 
  
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
  
 
 i
 
 
 
 
 
 
 
 
 
 
  
 
 
 
 
 
 
 
 
 
 
 
  
                                   
 
      
       
            
      
  Not connected :    |