ഒരു പേരിലെന്തിരിക്കുന്നു - തത്ത്വചിന്തകവിതകള്‍

ഒരു പേരിലെന്തിരിക്കുന്നു 

ഒരു പേരിലെന്തിരിക്കുന്നു
ഒരു പേരിലെല്ലാമൊളിഞ്ഞിരിക്കുന്നു.
ഒരു പാരിലൊരുപേരിൽ
ഒരുപാടുകാര്യങ്ങൾ
ഒരുപോലിരിക്കാത്തതെന്ത്
ഒരുപോലിരിക്കുന്നതെല്ലാം
ഒരു പേരിലാകാത്തതെന്ത്

ഒരു വരയിലൊരു പുരാവൃത്തം ചമച്ചവർ
ഒരു വരിയിലേറ്റവും മുന്നിൽ നയിച്ചവർ
ഒരുമയോടെന്നും പുലർന്നുകണ്ടീടുവാൻ
ഒരുപാടു സഹനം സഹിച്ചു മുന്നേറിയോർ
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നപോൽ
ഒന്നായിത്തീരുവാനോതിയോരും

അവർ നല്കുമൂർജവും ശക്തിയുമുൾക്കൊണ്ട്
അവനിയിൽ നന്മ വിതച്ചിടേണം
അളവറ്റ സൌഹൃദ കൂട്ടായ്മയിൽ നമ്മൾ
ആനന്ദ ചിത്തരായ് മാറിടേണം.

ഒരു പേരിലെന്തിരുന്നാലും
ഒരുപോലെയാകുവാനൊന്നിക്കണം..


up
1
dowm

രചിച്ചത്:പി.പി. പ്രകാശൻ ചേർത്തല
തീയതി:09-08-2013 09:37:00 AM
Added by :പ്രകാശന്‍
വീക്ഷണം:837
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :