ജന്മദിനാശംസകൾ        
    ദീര്‍ഘ നാളിങ്ങനെ 
 മേല്കുമേൽ മേവട്ടെ 
 നീയും നിൻ ചുടു നിശ്വാസങ്ങളും 
 സുര്യ ചന്ദ്രാദികൾ കാവലാൾ ആകട്ടേ 
 ഇരവും പകലും മാറി മാറി 
 സത്യ ധർമ്മാദികൾ കൂട്ടിനുണ്ടാകട്ടെ  
 താവക വീഥിയിൽ എനൂമെന്നും 
 സ്വപ്‌നങ്ങൾ പൂക്കട്ടെ ജീവിതവല്ലിയിൽ 
 തേനൂറും മധുര ഫലങ്ങളായി 
 ശാദ്വലമാകട്ടെ ജീവിത സൈകതം 
 പുഷ്പങ്ങൾ കൊണ്ടു നിറഞ്ഞിടട്ടെ 
 ആയിരം സ്വപ്‌നങ്ങൾ ആമോദമേകുന്ന 
 നേട്ടങ്ങളായിട്ടു മാറിടട്ടെ 
      
       
            
      
  Not connected :    |