താമസമേന്തെ
താമസമേന്തെ കൃഷ്ണാ നീയെത്തുവാൻ
താമസരാജസ മാനസത്തിൽ ഈ
താമസരാജസ മാനസത്തിൽ
പാഷണമുതിരുമീ പാഴ്കതിരുണ്ണുമ്പോൾ
ഹൃദയത്തിലൂറുന്നു കാളകൂടം എന്റെ
ഹൃദയത്തിലേറുന്നു കാളകൂടം
സിരകളിൽ,മജ്ജയിൽ,മാംസത്തിലങ്ങനെ
കത്തിക്കയറുന്നു മസ്തിഷ്കത്തിൽ
രുധിരത്തിലൂറിയും രേതസ്സിലേറിയും
പിന്നെയും തുടരുന്നു ജന്മങ്ങളിൽ
പിന്നെയും തുടരുന്നിതശ്വമേധം
ക്രോധത്തിലുറയും നിടിലത്തിൽ
തൊടുവിക്കാം ചന്ദനം ശീതളം ഗോരോചനം
നിന്റെ ചന്ദനം ശീതളം ഗോരോചനം
ശൂലങ്ങൾ ഖട്ഗങ്ങൾ ഒന്നുമേ തികയാതെ
അണുവിലും കണ്ടെത്തിവിസ്പോടനം
ആരോരുമറിയാതെ ആയുസ്സെടുക്കുവാൻ
ആഗ്നേയ നാളത്താൽ നക്കിത്തുടചിട്ടാ
മഹാരാജ്യത്തെ സംഹരിക്കാൻ
ആ മഹാരാജ്യത്തെ സംഹരിക്കാൻ
വിടരുന്ന ചിരിയിലും വിടരാമൊട്ടിലും
വിടപ മരുളുന്ന കനിയിലും കനിവിലും
കനിവേഴാതാന്ധ്യ മേകി തെഴുപ്പിക്കുന്നു
അരുതാത്ത മോഹങ്ങളാന്ധ്യം പുരട്ടുന്നു
കരളിലും കാറ്റിലും കനിവേഴാതെ
ഇന്നു കരളിലും കാറ്റിലും കനിവേഴാതെ
കരയിലോക്കെയും കടലിലും
കരയും കടലും പടുത്ത നിൻ
പടുതര വിദഗ്ധ ചിത്തത്തിലും
നിൻ പടുതര വിദഗ്ധ ചിത്തത്തിലും
താമസമേന്തെ കൃഷ്ണാ നീയെത്തുവാൻ
താമസരാജസ മാനസത്തിൽ ഈ
താമസരാജസ മാനസത്തിൽ
Not connected : |