കണ്ണുകൾ പറഞ്ഞത്
എത്ര കാതം അപ്പുറത്തു നിന്നെന്നറിയില്ല
എത്ര കാലം ഇപ്പുറത്ത് നിന്നെന്നറിയില്ല
ഉറ്റു നോക്കുന്നു നിന്റെ കണ്ണുകൾ
ഇത്രനിശബ്ധമായ് പിന്നെയും പിന്നെയും
എത്ര നീലിമ പടർന്നൊരു കണ്ണുകൾ
മുഗ്ദ്ധ ഭാവത്തിൽ നോക്കുന്നു പിന്നെയും
സ്നിഗ്ധ മസൃണമതേറ്റു കുളിരേറ്റു ഹൃത്തടം
ഭാരമറ്റൊരു പൊൻ തൂവൽ പോലെയായ്
ഹൃദയമുള്ളിൽ തിളയ്ക്കുന്നു പ്രണയം
മധുരമേകാതെ വാക്കും മരിക്കുന്നു
രസന ചൊല്ലുവാൻ മടിയുന്ന വാക്കുകൾ
അതുലമെല്ലാമെ മിഴികളാൽ നല്കുവാൻ
സതതമിങ്ങൊട്ടയക്കുന്നു കണ്ണുകൾ
വിഭല ജാലങ്ങലല്ലഹോ നിൻ ശ്രമം
സഭല ജാലങ്ങൾ കാട്ടുന്നു വണ്ടുകൾ
ഹൃദയ ഭേദകം നിന്റെ മിഴിമുത്തുകൾ
അരിയ വേദന നീറ്റുന്നു നെഞ്ചകം
പണ്ടു കണ്ടു നടന്നൊരു സ്വപനത്തിൽ
ഞാനു മുണ്ടായിരുന്നുവോ സഖി
ഇന്നു നിനവുകൾ നീട്ടുന്ന ചിത്തത്തിൽ
ഞാനു മുണ്ടായിരിക്കുന്നുവോ സഖി
പാതിയിതളറ്റ പൂവിതെങ്കിലും
താപമേറ്റു തളർന്നു പോയെങ്കിലും
ഏതുമേശാതെ ചൂടുന്നു പിന്നെയും
പ്രണയവാരിധി ഉള്ളിൽ നിറച്ചവൾ
പൂവിട്ട വള്ളികൾ വേറിട്ടു നിൽക്കുമ്പോൾ
മോഹിച്ച വണ്ടങ്ങ് പാറുന്നു പിന്നെയും
കാലത്തിൻ കല്ലോലമോഴുകാതിരിക്കുമോ
മോഹിച്ചതെല്ലാമേ സ്വന്തമായീടുമോ
എത്ര വിശുദ്ധമീ മുഗ്ദ്ധമാം സ്പർശനം
ഹൃദയങ്ങൾ കൈമാറും അന്യോന്യം
വാക്കുകളില്ലാത്ത കവിതയായ്
വർണ്ണങ്ങൾ മുറ്റുന്ന ചിത്രമായ്
പറയുവാനാകാത്ത വിങ്ങലുകൾ
നല്കുവാനാകാത്ത ചുംബനങ്ങൾ
ചകിത ഭയ ചിന്തയിൽ മൂടിവെച്ച
മധുരൊധാരമാം പ്രണയാമൃതം
പറയുക സഖി നീ വീണ്ടുംപറയുക
പറയാതെ പറയുന്ന നൊബരങ്ങൽ
അരുളുക സഖി നീ വീണ്ടുംഅരുളുക
നൽകാതെ നൽകുന്ന സ്പർശനങ്ങൾ
Not connected : |