ആദിവാസി        
    ആദ്യംവസിച്ചവന്ആദിവാസി
 ആദിമമാനവനാദിവാസി
 ആദിമധ്യാന്തപ്പൊരുത്തമുള്ളോന് മറ്ത്ത്യ-
 ജാതിയിലുത്തമന്ആദിവാസി 
 ആടയാഭരണങ്ങളാദ്യമണിഞ്ഞതും
 ആടിത്തിമിറ്ത്തതുംആദിവാസി 
 കാനനപ്രാന്തത്തിലരുവിത്തടങ്ങളില്  
 കനകംവിളയിച്ചതാദിവാസി 
 വിള കൊയ്തെടുക്കുവാന് വന്നവിരുതന്മാറ്ക്കു 
 വിരിവച്ചവന് പാവമാദിവാസി
 ആറ്ത്തിതീരാതവറ്കവറ്ന്ന പൊന്ഭൂമിയുടെ
 ആദ്യാവകാശിയുംആദിവാസി 
 അത്യപൂറ്വ്വങ്ങളാംഒറ്റമൂലിപറി-
 ച്ചന്യന്നു നല്കിയോന്ആദിവാസി 
 കാട്ടുകടന്നലിന്കുത്തേറ്റുതളരാതെ
 കാട്ടുതേന് തന്നവന് ആദിവാസി
 അന്നവസ്ത്രാദികളുമൗഷധവുമില്ലാതെ 
 അന്തരിക്കുന്നതുംആദിവാസി 
 അടിയാളരായ് സ്വയമൊതുങ്ങവേചാട്ടവാ - 
 റടിയില്പുളഞ്ഞതുംആദിവാസി
 അരുതായ്മകാട്ടുവാന് വന്നോറ്ക്കുനേറ്ക്കുതന്   
 അസ്ത്രംതൊടുത്തവന് ആദിവാസി 
 പഴയോരധിനിവേശത്തെത്തുരത്തുവാന് 
 പഴശ്ശിക്കുതുണയായതാദിവാസി
 കൂട്ടത്തിലൊറ്റയാനായ്മാറിടുന്നോനു
 കൂച്ചുവിലങ്ങാകുമാദിവാസി
 അധികാരിആഘോഷമായ്‌തരുംഭിക്ഷകള്
 അധമമെന്നറിയുവോന് ആദിവാസി
 വലിയമേലാളരുടെവായ്ത്താരികേട്ടുകേ-
 ട്ടലിവുപേക്ഷിച്ചവന് ആദിവാസി 
 ചാപിള്ളയായ്പെറ്റുവീഴുംകിടാങ്ങളെ 
  ചാനല് കഴുകുകള്കൊത്തിടുമ്പോള്  
 നാവിനെല്ലില്ലാത്തൊരധികാരദൈവങ്ങള് 
 നോവിച്ചിടുംവാക്കെറിഞ്ഞിടുമ്പോള് 
 നരനാണ്താനുമെന്നവരോട്തീക്ഷ്ണമായ് 
 പറയാന്മറന്നവന് ആദിവാസി
 കിട്ടേണ്ടതൊന്നുമേഔദാര്യമല്ലെന്നു 
 തൊട്ടറിയാത്തവന് ആദിവാസി 
 തന്റ്റെമണ്ണിന്ജന്മിതാനെന്നതറിയാതെ
 താണുകേഴുന്നവന് ആദിവാസി -ഇടറി -
 വീണുമണ്ണടിയുവോന് ആദിവാസി !
 
      
       
            
      
  Not connected :    |