പുതുദിനത്തിന് നാന്ദിയായ്  - മലയാളകവിതകള്‍

പുതുദിനത്തിന് നാന്ദിയായ്  

പുതുദിനത്തിന് നാന്ദിയായ്
*********
നവജാത കിരണങ്ങള് തൂവുന്നു, സുപ്രഭാതം,
ചെടികളും, പുല്നാമ്പുകളും,അരുണോദയത്തില്,
അവയേറ്റു വാങ്ങുവാന്, തെയ്യാറെടുക്കുന്നു;
കുളിര്കാറ്റ് വീശിയെറിയുന്നു,
പൊന് കിരണങ്ങളെമ്പാടും;
സൌരഭ്യം പകര്ന്നാടുന്നു,
ഇളം കാറ്റില്, ചാഞ്ചാടി,
സുവര്ണ്ണ കുസുമങ്ങള്, വര്ണ്ണച്ചിരാതുകള്.

പൊഴിയ്ക്കും, പൊന്സൂര്യകിരണങ്ങള്,
പകര്ന്നു തരും, നവോന്മേഷം,
പുതുദിനത്തിന് നാന്ദിയായ്;
നവം നവ്യം, ആശാകിരണജാലം,
പ്രതീക്ഷതന് കുഞ്ഞിപ്പൂക്കള്,
വാരി വിതറുന്നു, ഹൃത്തടത്തില്.
ആലസ്യം വിട്ടുണരട്ടെ, മര്ത്യ--
ചിത്തം, ശ്രമം ചെയ്യാനായ്, ദൃഡനിശ്ചയം.

ശുഭചിന്തകള് നീറയ്ക്കു, ആവോളം,
പ്രതീക്ഷതന് വര്ണ്ണ നൂലുകള്,
തീര്ത്ത മാസ്മരജാലകം തുറക്കൂ,
നീങ്ങട്ടെ മുന്നോട്ട്, ഇടറാതെ, യിടറാതെ.


*******


up
0
dowm

രചിച്ചത്:ആനന്ദവല്ലി ചന്ദ്രന
തീയതി:20-08-2013 12:25:12 PM
Added by :Anandavalli Chandran
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me