ആവർത്തനവിരസം - ഹാസ്യം

ആവർത്തനവിരസം 

'ഗോവിന്ദച്ചാമി'മാരെ
കോവിലില് പ്രതിഷ്ഠിക്കാന്
കോളങ്ങള്പാഴാക്കുന്ന
കോമാളിവേഷക്കാരേ
മാധ്യമപ്രവറ്ത്തക
മാനഭംഗപ്പെട്ടിട്ടും
മാധ്യമമനോധറ്മ്മം
മുറിഞ്ഞോ..? അഹോ കഷ്ടം !
വാറ്ത്തതന് മേലേചോര-
വാറ്ന്നൊഴുകീടുമ്പോഴും
ആറ്ത്തിയോടതില്മുങ്ങി
തോറ്ത്തുന്നോറ്സമ്മാനിക്കും
ന്യൂയിസന്സുകള് ടീവീ -
ന്യൂസായിമാറീടുമ്പോള്
ന്യായപാലകറ്തെരു-
നായതന് വാലാകുമ്പോള്
"ഊറ്ജ്ജിതമന്വേഷണ "
വായ്ത്താരിവാറ്ത്തയാക്കി
പ്രേക്ഷകറ് ഞെട്ടീടുവാന്
പാറ്വതീകരിക്കുക
പാപികളല്ലാത്തവറ്
പാറകള് പൊട്ടിക്കട്ടെ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:24-08-2013 08:48:49 PM
Added by :vtsadanandan
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :