ആവർത്തനവിരസം - ഹാസ്യം

ആവർത്തനവിരസം 

'ഗോവിന്ദച്ചാമി'മാരെ
കോവിലിൽ പ്രതിഷ്ഠിക്കാൻ
കോളങ്ങൾ പാഴാക്കുന്ന
കോമാളിവേഷക്കാരേ
മാധ്യമപ്രവർത്തക
മാനഭംഗപ്പെട്ടിട്ടും
മാധ്യമമനോധർമ്മം
മുറിഞ്ഞോ..? അഹോ കഷ്ടം !
വാർത്തതൻമേലേചോര
വാർന്നൊഴുകീടുമ്പോഴും
ആർത്തിയോടതിൽമുങ്ങി
ത്തോർത്തിടുന്നോർ നീട്ടുന്ന
ന്യൂയിസൻസുകൽ ടീവീ
ന്യൂസായിമാറീടുമ്പോൾ
ന്യായപാലകർ തെരു
നായതൻ വാലാകുമ്പോൾ
"ഊർജ്ജിതമന്വേഷണ "
വായ്ത്താരിവാർത്തയാക്കി
പ്രേക്ഷകർ ഞെട്ടീടുവാൻ
പാർവതീകരിക്കുക
പാപികളല്ലാത്തവർ
പാറകൾ പൊട്ടിക്കട്ടെ !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:24-08-2013 08:44:08 PM
Added by :vtsadanandan
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me