അമ്മേ,,,, മാപ്പ്
അമ്മേ,,,, മാപ്പ്
മോഹങ്ങള്‍ക്കുയിടയില്‍
ഞാന്‍ മറന്നു പോയ
സ്നേഹ ഗോപുരം
ഇനി പണിയുവാന്‍ പറ്റുമോ
ആദ്യ ചുംബനംമുതല്‍
അവസാനത്തെ സ്നേഹം വരെ
എനിക്ക് വേണ്ടി മാറ്റിവെച്ചു
യാത്രപോക്കും നേരം ഹൃദയം
ചോദിച്ചിരിന്നു എന്റെ മക്കള്‍ക്ക്
സുഖമാണോയെന്നു
മനസാക്ഷി നഷ്ട്പെട്ട
ഒരു ഹൃദയമുണ്ട് അതിന്‍റെ
പേരാണ് മനുഷ്യന്‍
ജീവനില്ലാതെ നന്മയും സ്നേഹവും
തെരുവില്‍ അലയുന്നു
അമ്മെ എന്നു വിളിക്കാന്‍
നേരം കണ്ടെത്തുന്ന രക്തബന്ധം
നീഎനിക്കു ജീവന്‍ നല്‍ക്കി
സ്നേഹം നല്‍ക്കി
സാന്ത്വനം നല്‍ക്കി
നന്മ നല്‍ക്കി
എന്നീട്ടും ആ ഹൃദയത്തെ
കാണാതെ പോയ അന്ധന്‍ ഞാന്‍
ഇനി ഒരു ജീവിതം മാറ്റി വെച്ചാലും
നിനക്ക് പകരമാകാന്‍
ഇനിയും സൂര്യന്‍ ഉടിക്കണം
കടലിനക്കരെനിന്നും
എന്നെ ചിരിക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്
എന്നെ കരയാന്‍ പഠിപ്പിച്ചത് അമ്മയാണ്
എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്
അമ്മേ ഹൃദയമില്ലാത്ത
ഒരു കിഞ്ഞിനു നീ ജീവന്‍ നല്‍ക്കി
അവന്‍ വളര്‍ന്നു പന്തലിച്ചു വെറും ഒരു ശരീരം
മകന്‍ എന്ന് പേര് വിളിക്കുന്നു
Not connected : |