പെണ്‍കുഞ്ഞ്..
അമ്മേ ഞാന്‍ പിറക്കണോ ഇ മണ്ണില്‍ .
ഒരു പെണ്‍ കുഞ്ഞായി പിറന്നീടാമോ.
ആരുടെ കാമത്താല്‍ എന്‍ ചിറകരിയും.
ഭയക്കേണ്ടതാരെ ഞാന്‍ അന്യരെയോ രക്തബന്ധങ്ങളെയോ.
ഒടുങ്ങാത്ത മോഹം പിറക്കാന്‍ ഈ മണ്ണില്‍ ..
അണിയണം കണ്‍ മഷി,, കരിവളയും,
പൊന്നിന്‍ നിറമുള്ള പട്ടുപാവാടയും.
ഇ മണ്ണിന്‍ മാറില്‍ പാറി കളിക്കണം
കൂട്ടരുമൊത്തു ചേര്‍ന്നു നടക്കണം..
എങ്കിലും അമ്മേ ഞാന്‍ പിറന്നിടാമോ .
ഒരു പെണ്‍ കുഞ്ഞായി പിറന്നിടാമോ . അമ്മതന്‍ മാറില്‍ ചാഞ്ഞു മയങ്ങണം.
പിതാവുതന്‍ കൈ തുമ്പില്‍ തൂങ്ങി നടക്കണം.
പൂവിനോടും പൂതുമ്പിയോടും .
ഒത്തിരി കിന്നാരം ചൊല്ലി നടക്കണം.
കാമം നിറയും കണ്ണുകളോ.
നന്മകള്‍ പൂക്കാത്ത മനസ്സുകളോ.
എന്നെ പിഴുതു കളയാതിരിക്കുവാന്‍.
ഇ ഭൂവില്‍ നന്മതന്‍ മനസ്സുകള്‍ ഉണ്ടാകാന്‍.
പിറവിക്ക് മുന്നെ ഞാന്‍ പ്രാര്‍ത്ഥിചിടട്ടെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|