കൊടിക്കുത്ത് നേർച്ച - തത്ത്വചിന്തകവിതകള്‍

കൊടിക്കുത്ത് നേർച്ച 

കൊടിക്കുത്ത് നേർച്ച

ഒരു കതിര്
കരിയുമ്പോൾ
ഒരു വയർ കാളുന്നു

ഒരു വരമ്പ് മായുമ്പോൾ
ആയാരം പട്ടിണി രേഖകൾ
തെളിയുന്നു

ഒരു വയർ തിങ്ങുമ്പോൾ ഒരു വയർഒട്ടുന്നു

വിഭവങ്ങള്‍ പാഴാകുമ്പോള്‍
പട്ടിണി കോലങ്ങൾ
പെരുകുന്നു

കതിരുകൾക്ക് മീതെ
മലയിടിച്ചിടുന്നു
യന്ത്രങ്ങൾ
അടവുകൾ മാറ്റി
യുറഞ്ഞാടുന്നവര്‍ക്കെന്നും
കൊടിക്കുത്ത് നേർച്ച


up
0
dowm

രചിച്ചത്:അമീര്‍ പരീത്
തീയതി:01-09-2013 11:21:13 PM
Added by :ameer
വീക്ഷണം:866
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :