പരിസ്ഥിതി കവിതകള്‍ - ഇതരഎഴുത്തുകള്‍

പരിസ്ഥിതി കവിതകള്‍ 

ഓളങ്ങള്‍
പുഴയൊഴുക്ക്‌
മലിനോളങ്ങളും
മരണോളങ്ങളും

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തില്‍
ഞാനൊരു വൃക്ഷത്തൈ നട്ടു
കഴിഞ്ഞ മഴയ്ക്ക് നട്ട
അതേ കുഴിയില്‍

മഴക്കാലം

ദാരിദ്ര്യമില്ലാ മഴക്കാലം
മുറ്റം നിറയെ
പ്ലാവിന്‍ കുഞ്ഞുങ്ങള്‍

ദീര്‍ഘ യാത്ര

കുന്നിടിച്ചു
ഇടത്താവളമടച്ചു
മഴവെള്ളത്തിനു
ദീര്‍ഘ യാത്ര


up
0
dowm

രചിച്ചത്:അമീര്‍ പരീത്
തീയതി:01-09-2013 11:04:32 PM
Added by :ameer
വീക്ഷണം:6188
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :