| 
    
         
      
      കാത്തിരിപ്പ്       വരുമെന്നു കരുതി അരികത്തിരുന്നു ഞാന്‍ 
എന്‍റെ ചിരകാലമോഹങ്ങള്‍ പൂവണിയാന്‍
 പക്ഷേ, കരയുന്ന കണ്ണുകള്‍ ബാക്കിയാക്കീയവള്‍
 പറയാതെയെങ്ങോ മറഞ്ഞുപോയി...
 
 
 എന്തിനീ മൂകനാമെന്നെത്തനിചാക്കി,
 എന്തിനെന്‍ കണ്ണുകള്‍ ഈറനാക്കീ...
 ഉടയുന്ന സ്വപ്നചില്ലിന്‍റെ യൊരുഭാഗം
 എന്‍റെ ഹൃദയത്തിനാഴത്തിലെങ്ങോ പതിഞ്ഞു...
 
 
 മുറിവേറ്റ ഹൃദയം തഴുകുവാനെങ്കിലും
 നിന്‍ കൈകളൊന്നു നീ കടം തരുമോ?
 പിടയുന്ന നെഞ്ചും, ബാഷ്പം പൊഴിയുന്ന കണ്ണും
 നിനക്കായെന്നും കാത്തിരിക്കും...
 
 
      
  Not connected :  |