രാവിന്റെ പുണ്യം - മലയാളകവിതകള്‍

രാവിന്റെ പുണ്യം 

രാവിന്റെ പുണ്യം
===========
ഇന്നലെരാവിലെന്‍ പൂച്ചട്ടി തന്നൊരു
പാരിജാതത്തിന്‍ നറുമലരൊന്നിനെ

ശുഭ്രമതിന്‍നേ൪ത്ത രേശ്മദലങ്ങളില്‍
ശുഭ്രസൗന്ദര്യത്തെ ദ൪ശിച്ചുഞാ൯

എ൯പ്രിയപൈതലിന്‍ സ്നിഗ്ദ്ധസുസ്മേരം പോല്‍
അന്‍പോടതി൯ പ്രഭ ഞാനറിഞ്ഞു

ഇരുളിന്റെ താരുണ്യമേറുമ്പോളീ സൂന -
സൗരഭ്യമെങ്ങും പട൪ന്നിതല്ലോ

രാവിന്റെ പാതിയിതേറെക്കഴിഞ്ഞിട്ടും
രാക്കിളിപ്പാട്ടിന്റെ താളലയങ്ങളില്‍

നിഴലുംനിലാവുമീപ്പൂവിന്നു ചുറ്റും
നിരവദ്യന൪ത്തനം ചെയ്തിടുന്നു

നിദ്രാവിഹീനരാം താരകപ്പൂക്കളീ -
ക്കൊച്ചുസൗന്ദര്യത്തെയുറ്റുനോക്കി

വിസ്മയം പൂണ്ടിടാം -നീ നിശാഗന്ധിയോ
ബ്രഹ്മകമലമോ രാവിന്റെ റാണിയോ

നാമമേതാകട്ടെയെങ്കിലും പുലരിയില്‍
നീ വെറും വിസ്മൃതി ദുഃഖപുത്രി

എങ്കിലും നീയെ൯പുല൪കാല സ്വപ്നത്തില്‍
മന്ദസ്മിതം തൂകി വന്നുനില്‍ക്കാം

വിരസമാം മധ്യാഹ്നവേളയില്‍ നീയെനി -
യ്കാശ്വാസമേകുമൊരോ൪മ്മയാകാം

നിദ്രയെന്നോടു പിണങ്ങുന്ന രാവില്‍നീ
നിശ്ശബ്ദമായ് വന്നു കിന്നരിക്കാം

നന്ദി പറഞ്ഞിടാനാവില്ല വാക്കിനാ-
ലാല്ലെങ്കിലാക്ക൪മ്മമ൪ത്ഥശൂന്യം

ഇനിഞാ൯ മടങ്ങട്ടെയെ൯ശുഷ്കനിദ്രത൯
കനിവിന്റെ കംബളക്കൂട്ടിലേയ്ക്കായ്‌


up
0
dowm

രചിച്ചത്:
തീയതി:05-09-2013 12:21:59 AM
Added by :Mini Mohanan
വീക്ഷണം:316
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me