ഓണമെത്തി.... - മലയാളകവിതകള്‍

ഓണമെത്തി.... 

ഓണമെത്തി
===========
ഓണമായോണമായോണമായ് മലയാള
ക്കരയാകെക്കോടിയുടുത്തുവല്ലോ
കരിമേഘംമാറിയ മാനത്തു പൊന്നൊളി -
വീശിയാത്തമ്പുരാനെത്തിയല്ലോ
ഇത്തിരിക്കുഞ്ഞനാം തുമ്പപ്പൂവിരിയുന്ന
തൊടിയിലായ്പ്പൈതങ്ങളാടിത്തിമിര്‍പ്പൂ
മുക്കുറ്റിപ്പൂവുപിണങ്ങി നില്‍ക്കുന്നതു
മന്ദാരം പുഞ്ചിരിച്ചെത്തിനോക്കി
ചെമ്പരത്തിപൂവും ചെത്തിയും ചുണ്ടത്തു
ചെഞ്ചായം പൂശിയൊരുങ്ങിയെത്തി
അഞ്ജനമെഴുതിയ കാക്കപ്പൂ വഴിയോര -
ത്തങ്ങനെ ശങ്കിച്ചുനിന്നിടുന്നു
ചെമ്പകമാട്ടെ മാലേയംചൂടിയി -
ട്ടിമ്പമോടങ്ങനെ പുഞ്ചിരിച്ചു
തുമ്പികള്‍ പാറിപ്പറക്കുന്ന പുഴയോര-
ത്താരോ കളിത്തോണി കൊണ്ടുവന്നു
തേന്മാവിന്‍കൊമ്പത്തു കെട്ടിയൊരൂഞ്ഞാല-
ഉന്മേഷമോടതാ കാത്തുനില്‍പ്പൂ
ആരാണുവന്നെന്നെപുല്കുവതാദ്യ -
മാത്തെങ്ങോലത്തുഞ്ചത്തുകൊണ്ടുപോകാം
ഒന്നതില്‍ക്കയറിയിട്ടാകാശമുറ്റത്തെ
വെണ്‍പൂവു തൊട്ടുമടങ്ങിയെത്താന്‍
ബാല്യത്തിലേയ്ക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കി-
ലാകെയൊരിയ്കലെന്നാശിച്ചുഞാന്‍ .


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:07-09-2013 01:08:29 AM
Added by :Mini Mohanan
വീക്ഷണം:202
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Abdulshukkoor.k.t
2013-09-09

1) നന്നായി mini


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me