ഹിജ്റ   - തത്ത്വചിന്തകവിതകള്‍

ഹിജ്റ  

ഹിജ്റ


പ്രവാചകന്റെ
പുറപ്പാട് കണ്ട്
വഴിയോരങ്ങളില്
ഓര്മ്മകള്
പെട്ടിക്കട തുറന്നു.
ഇറങ്ങിപ്പോക്ക് കണ്ട്
മക്ക
കൂടെ നടന്നു.
കാറ്റില് വിങ്ങിയും
മണലില് ഉരുകിയും
മദീനപ്പടിയെത്തി.
മക്കയുടെ
ആര്ത്തനാദം
കേള്ക്കാതിരിക്കാന്
മദീന
ദഫ്ഫുകളുടെ സംഗീതം മുഴക്കി..


up
0
dowm

രചിച്ചത്: മുഹമ്മദലി വാഫി
തീയതി:17-09-2013 05:21:53 PM
Added by :WAFY
വീക്ഷണം:316
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :