തീര്‍ത്ഥാടനം - തത്ത്വചിന്തകവിതകള്‍

തീര്‍ത്ഥാടനം 


തീര്‍ത്ഥാടനം
=========
ജീവിതം നീണ്ടോരു തീര്‍ത്ഥാടനം-അതില്‍
ഓരോ മനുഷ്യരും തീര്‍ത്ഥാടകര്‍
ലക്ഷ്യത്തിലെത്തിയാല്‍ പിന്നെത്തിരിച്ചോരു
യാത്രയതൊട്ടുമേ സാധ്യമല്ല

ഉത്തരം കിട്ടാത്തോരീപ്രഹേളിയയില്‍ നി -
ന്നെത്തിപ്പിടിയ്ക്കാന്‍ കഴിയാത്തസത്യങ്ങ -
ളെത്രനിരാകരിച്ചാലും മനുഷ്യന്റെ
ചിന്താതലങ്ങളില്‍ വടുക്കളായ് മാറിടും

എങ്കിലുമീലോകജീവിതം മര്‍ത്യന്നു
സങ്കടക്കൂമ്പാരമേകുന്നതെന്തേ
ഒരുമാത്രനോക്കിയാലീദുഃഖപര്‍വ്വങ്ങ-
ളത്രയും നമ്മള്‍തന്‍ സൃഷ്ടിമാത്രം

ഒന്നും നമുക്കില്ലസ്വന്തമീലോകത്തി-
ലെല്ലാം വെറുംവ്യഥ-പാഴ്ക്കിനാവും
ഇന്നലെച്ചെയ്തോരാ നന്മകളൊക്കേയും
ഈതീര്‍ത്ഥയാത്രയില്‍ നമ്മള്‍തന്‍ പാഥേയം

വ്യര്ത്ഥദുഃഖങ്ങള്‍കൊണ്ടെന്തിന്നുഞാനെന്റെ
മുഗ്ദ്ധമനോഹര ജീവിതാരാമത്തെ
ശുഷ്കനിശൂന്യമാം പാഴ്നിലമാക്കിയി -
ട്ടെന്തിനെല്ലമോ പരിതപിച്ചു

ഇനിയെന്റെ സ്വപ്നങ്ങല്‍ക്കതിരില്ല
വഴിതേടുമാശകള്ക്കന്ത്യമില്ല
അകലെയാകാശത്തു നിഴല്‍ ചൂടിനില്‍ക്കുമീ
കാര്‍മേഘമാലകള്‍ കാണ്മതില്ല

ആര്ത്തിരമ്പുന്നൊരീപ്പേമാരി ജാലക -
ച്ചില്ലില്‍ വീണുടയുന്ന താളത്തിമിര്‍പ്പിലെന്‍
നേര്‍ത്തദുഃഖത്തിന്‍കളിപ്പാവക്കൂട്ടങ്ങ-
ളാടിത്തിമിര്‍ത്തങ്ങുദൂരേയ്ക്കു പോയിതാ

ഹൃദയത്തുടിപ്പിലേക്കിറ്റുവീഴുന്നൊരാ
നൊമ്പരത്തുള്ളികളാരേതുടച്ചിട്ടു
തേനൂറുമാശതന്‍ മുന്തിരിച്ചാറെന്റെ
പാനപാത്രത്തിലൊഴിച്ചുതന്നു

കാലമെന്നാത്മാവിലാഴത്തിലേല്പി-
ച്ചുണങ്ങാത്ത നൊമ്പരപ്പാടുകളൊക്കെയും
സ്നേഹാമൃതംകൊണ്ടു ലേപനംചെയ്തിട്ടി-
താരേതികച്ചും സുഖപ്പെടുത്തി?

നീലോല്പലത്തിന്‍ദലങ്ങള്‍ പോലാകാശ-
മുറ്റത്തുപാറിക്കളിക്കുന്നവാരിദ
ക്കൂട്ടങ്ങളെന്നോടുസ്നേഹാതിരേകത്താല്‍
കിന്നാരമൊന്നും പറയാന്‍ വരില്ലിനി

കാലത്തിനായ് ഞാന്‍ മടക്കിക്കൊടുത്തെന്റെ
കാളിമയോലും കദനത്തിന്‍പൂക്കളെ
കാണുവാനായിനിക്കണ്മുന്നിലെത്തുന്ന
കാഴ്ച്ചകളൊക്കെയും ജ്യോതിര്‍മയം

നിശ്ചയമില്ലെനിക്കാരോടുചൊല്ലേണ്ടു
നന്ദിയെന്നുള്ള രണ്ടക്ഷരത്തെ
എങ്കിലും ഞാനീപ്രപഞ്ചത്തിനര്പ്പിപ്പൂ
എന്റെ കൃതജ്ഞതാസാഗരത്തെ.


up
0
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:30-09-2013 11:27:19 AM
Added by :Mini Mohanan
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


MD
2013-10-08

1) ഒന്നും നമുക്കില്ലസ്വന്തമീലോകത്തി- ലെല്ലാം വെറുംവ്യഥ-പാഴ്ക്കിനാവും ... നല്ല വീക്ഷണം


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me