ഇരുളു വീഴും മുന്‍പേ  - തത്ത്വചിന്തകവിതകള്‍

ഇരുളു വീഴും മുന്‍പേ  

ഇനിയും നടക്കാമൊരല്പ നേരം
ഇരുളു വീഴുന്നതിന്‍ മുന്‍പേ
ഇലകള്‍ കൊഴിഞ്ഞു വീണഴുകി മണക്കുമീ
ഇടവഴിയിലല്പം നടക്കാം
ഇളവെയിലുകൊണ്ട് ഞാന് പതിയെ നടക്കവേ
ഇരുമിഴികള്‍ മെല്ലെ നിറയുന്നു
ഇനിയും മരിക്കാത്ത ഓര്‍മ്മകള്‍ ഓരോന്നായ്‌
ഇടനെഞ്ചില്‍ വന്നു നിറയുന്നു
ഇതിലേ നടന്നെത്ര ദൂരം! വടിയൂന്നി,
ഇനിയുമൊരല്പം നടക്കാം
കഥ കേട്ടു, കഥ കണ്ടു, കഥ പറഞ്ഞൂ നമ്മള്‍
കഥയായി മാറുവാനെത്ര നേരം
ഇനിയും നടക്കാമൊരല്പ നേരം
ഇരുളു വീഴുന്നതിന്‍ മുന്‍പേ


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:30-09-2013 11:27:54 PM
Added by :Deepak G Nair
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :