ബ്രോക്കണ്‍ന്യൂസ് !!! - ഹാസ്യം

ബ്രോക്കണ്‍ന്യൂസ് !!! 

"ആരോമരിച്ചുകിടക്കുന്നുമാറ്ക്കറ്റു-
റോഡില് ; ഉടന് തന്നെറിപ്പോറ്ട്ടുചെയ്യണം"
ചാനലില് നിന്നുംമെസ്സേജെത്തി, റിപ്പോറ്ട്ടറ്
ചാടിയോടുന്നതാക്യാമറക്കണ്ണുമായ് .
************
"വെട്ടേറ്റുവീണവന്ഏതുജാതിക്കാര -
നേതുമതക്കാരനേതുകക്ഷിക്കാര -
നേതുഗ്രൂപ്പാണെന്നുചിക്കിച്ചികഞ്ഞിട്ടു
ഗ്രൂപ്പുവഴക്കിന്നിരയെന്നുകാച്ചണം
വെട്ടെത്രയുണ്ടതിന്നാകൃതിയുമാഴവും
വേറ്തിരിച്ചതിലൊരു സ്കൂപ്പ് കണ്ടെത്തണം
പോലീസുകാര് വിചാരിപ്പതൊക്കെയും
ജാലവിദ്യക്കാരനെപ്പോലെപറയണം
നട്ടാല് കുരുക്കാത്ത നുണയാണതെങ്കിലും
നാലാള് കേട്ടാല്സത്യമായ്‌തോന്നണം
പ്രതികളാരെന്നതു നാം നിശ്ചയിക്കണം
പ്രതികാരകാരണവുംപ്രവചിക്കണം
സാക്ഷിമൊഴിയെന്നശീറ്ഷകംസൃഷ്ടിച്ചു
സാക്ഷരറ് ഞെട്ടുംകഥകള്ചമയ്ക്കണം
ന്യായാധിപന്റ്റെഅടഞ്ഞമുറിയിലെ
ന്യായവാദങ്ങളോലൈവായി നല്കണം
പ്രതികളെ വെറുതെവിട്ടാലുമില്ലെങ്കിലും
പ്രതികരണങ്ങളാല്പെരുമഴതീറ്ക്കണം
വിധിപ്രതീക്ഷിച്ചതിനുവിപരീതമാകിലും
വിജയം നമുക്കെന്നുമേനി നടിക്കണം "
**********
മാറ്ഗ്ഗ നിറ്ദ്ദേശങ്ങള് ശിരസ്സാവഹിച്ചയാള്
മാറ്ക്കറ്റുറോഡിന്നരുകിലണയവേ
ഞെട്ടിത്തരിച്ചുപോയ്പാതയോരത്തതാ
പട്ടിയൊരെണ്ണംമരിച്ചുകിടക്കുന്നു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:06-10-2013 10:18:20 PM
Added by :vtsadanandan
വീക്ഷണം:301
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :