മരണമില്ലാത്തവര്‍  - തത്ത്വചിന്തകവിതകള്‍

മരണമില്ലാത്തവര്‍  

സ്മൃതിയില്‍ നിന്‍ രൂപം നിറഞ്ഞു നില്ക്കെ
മൃതിയില്‍ നിന്നുയിര്‍ കൊണ്ടു വരിക നീയും
തീച്ചൂള തന്നില്‍ ‍ നിന്‍ ദേഹമുരുക്കി നീ
മൂര്‍ച്ചപ്പെടുത്തിയെടുത്ത നിന്‍ വാക്കുകള്‍
വീണ്ടും വരിക നീ, വിണ്ണിലേക്കുയരും
പുകച്ചുരുള്‍ തന്‍ മറ നീക്കി നീ അണയുക,
ആത്മാവതെന്‍ തനു തന്നില്‍ ഉണര്‍ത്തുക

കുറുകുക നീയൊരു വെണ്‍ പ്രാവിനെപ്പോലെ
കുറുനരിക്കണ്ണുകള്‍ ഉള്ളില്‍ തെളിക്കുക
നിന്‍ നിണമുറഞ്ഞോരീ മണ്ണില്‍ മണക്കുക്ക
ഇരകളെ തേടിപ്പറക്കുകീ രാവിലും
ചിതയില്‍ മരിക്കാത്ത അക്ഷര വാളുകൊ
ണ്ടറുതി വരുത്തുകീ ചപല ജന്മങ്ങളെ
എന്നില്‍ ഞാന്‍ എന്നെയുറക്കി വയ്ക്കാം
നിന്നില്‍ അക്ഷര ദീപം തെളിച്ചു വയ്ക്കാന്
മരണമില്ലാത്തവരക്ഷര ദാഹികള്‍
മനസ്സുകള്‍ തന്നില്‍ പുനര്ജ്ജനിക്കെ ‍
ഇനുയുമീ മണ്ണില്‍ ഉണര്ന്നിരിയ്ക്കൂ , കണ്ണില്‍
ഒരു സ്നേഹകാലം നിറച്ചു വയ്ക്കൂ


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:07-10-2013 10:06:05 PM
Added by :Deepak G Nair
വീക്ഷണം:210
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :