കാത്തിരിപ്പ്
ഈ കാത്തിരിപ്പ് വയ്യ കുടിലില്‍ ഇനി
എ(ത നാള്‍ കാത്തിരിപ്പൂ നാ൯ എ൯ മകനേ
എന്നു വെറും അരികില് എന്നു ഓര്ത്തുകൊണ്ട്
മിഴികളില്‍ ഒരായിരം അശ്രുബിന്ദുകള്‍.
കടലമ്മേ നി൯ രൌദ്രഭാവത്തില്‍ അമ൪നെന്റെ
കുമാര൯ അണൊരൂ മിഥുനമാസസന്ധ്യയില്‍
നി൯ സഞ്ചാരപഥത്തിലെവിടെയൊ ആരൊ
കരങ്ങള്‍ നല്കി എ൯ മകനേ രക്ഷിക്കുമെന്ന്
ആശിച്ചു കാത്തിരിപ്പൂ നാ൯ ഇവിടെ ഇത്ര നാള്‍.
ഇനിവയ്യ; ഇതെനിക്കു ദുസ്സഹം തേടിയലഞ്ഞമിഴികളും
നി൯ ശബ്ദം കാതോര്ത്തിതരുന്ന കാതും ക്ഷീണിത൯.
കാത്തിരിപ്പൂ സന്തതം ജീവിത സന്ധ്യയില്‍
കാത്തിരിപ്പൂത൯ എന്റെീ ജീവിതം.
പതിനേഴു വസന്തവും കാത്തിരുന്നു നാ൯
ഏഴു കടല്‍ കടന്നു പോയ പിതാവിനെ
പിന്നെയുംകാത്തിരുന്നു സന്ധ്യയില്‍ വഞ്ചിയില്‍
വരുന്ന എന്റെവ ബാലന്റെല പിതാവിനെ
ശോണിമമാം ദേഹവുമായി തിരകള്‍ എഴുതിയ
വിധിയില്‍ തളരാതെ കൊഞ്ചിചു വളര്ത്തി എ൯
പൈതലെ ഈ തിരങ്ങളില്‍ പിന്നെയും എ(ത നാള്‍
ഈ വഴി ഓരങ്ങളില്‍ അധികാരികള്‍ വരും നേരം
നല്കി യ വാഗ്ദാനങ്ങള്‍ എല്ലാം വെറും ജലരേഖകള്
ഇന്ന് എന്റെ മാനസം എവിടെ എന്നു അറിയാതെ
തിരങ്ങളില്‍ ഇനിയും അലിയുവാ൯ വയ്യ
മരണഭീതിയിലെനിക്ക് ഒട്ടും ആത്മാഹൂതി ചെയ്‌വാന്
എങ്ങിലും കാത്തിരിക്കാതെ വയ്യ എന്നെങ്കിലും
മകന്‍ വരും എന്ന് ഒരാശയാള്‍.
Not connected : |