ഗീതയോട് ചോദിക്കട്ടെ ...
ഗീതേ , നിനക്കോറ്മ്മയുണ്ടോ
സതീറ്ത്ഥ്‌യരാം നാം
അക്കലാലയമുത്തശ്ശിമാവിന്റ്റെ
പൂത്തുലാഞ്ഞാടുമൊരു
ചില്ലയിലടുത്തിരുന്ന്
എന്തെന്നുമേതെന്നുമറിയാത്ത
കാര്യങ്ങളെന്തൊക്കെയോ
പറഞ്ഞെന്നുംചിരിച്ചതും
ആരോരുമറിയാതെ നമ്മുടെമനസ്സുകള്
ആദ്യമായനുരാഗ മധുരം നുണഞ്ഞതും
ഒരുനേരമെങ്കിലുംകാണാതിരിക്കുകില്
സുഖമുള്ള നോവൊന്നു
നെഞ്ചില്നിറഞ്ഞതും
അക്ഷരമുത്തുകളൊക്കെയും
കോറ്ത്തുനാം
നക്ഷത്രച്ചേലുള്ള മാലകളണിഞ്ഞതും
ഇരുവഴികളായ് പിരിഞ്ഞിരുവരുമകന്നതും
പിന്നീടൊരുപാടുനാളുകള്ക്കിപ്പുറം
പാതയോരത്തുവച്ചൊരുനോക്കുകണ്ടതും
പണ്ടത്തെ ഓറ്മ്മകള് പങ്കിട്ടതും പിന്നെ
ഒന്നിച്ചു ജീവിക്കുവാനുറപ്പിച്ചതും
ഇപ്പൊഴീമധ്യാഹ്നനേരത്ത് നമ്മുടെ
കുഞ്ഞിക്കിളികള് തന് കൊഞ്ചലും
കുറുകലുംകണ്ടുകണ്ടുള്ളംകുളിറ്ക്കെ
പ്രിയതമേ ഓറ്മ്മിച്ചിടുന്നുവോ
അന്നൊക്കെ
നിന്റ്റെ മോഹങ്ങള്ക്ക് നിത്യമാം
നിദ്ര നീ കല്പ്പിച്ചുറപ്പിച്ചു
നിദ്രാവിഹീനങ്ങളാക്കിയ രാവുകള്
നൊമ്പരം പൂത്തൊരാ നിസ്തുലരാവുകള്
നിന്നോറ്മ്മയിലിന്നുമുണ്ടോ.....
.
Not connected : |