ബാല്യം - തത്ത്വചിന്തകവിതകള്‍

ബാല്യം 

പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞു
പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞു
തൂശനിലകള്‍ നിലത്തു നിരത്തി
തുമ്പപ്പൂപുത്തരിച്ചോറു വിളമ്പി

പുഞ്ചപ്പാടത്തു കൊയ്ത്തു കഴിഞ്ഞില്ല
പുന്നെല്ലിന്‍ മണമെങ്ങും നിറഞ്ഞില്ല
തൂശനിലകള്‍ നിലത്തു നിരത്തീല
തുമ്പപ്പൂപുത്തരിച്ചോറു വിളംബീല

കേരം തിങ്ങുന്ന കേരള നാട്ടില്‍
കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞേ
താളത്തില്‍ തുള്ളുന്നോരോളപ്പരപ്പില്‍
ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞേ

കേരം തിങ്ങിയ കേരള നാടില്ല
കോരനു കുമ്പിളില്‍ കഞ്ഞി നിറഞ്ഞീല
താളത്തില്‍ തുള്ളുന്നോരോളപ്പരപ്പില്ല
ഓടങ്ങളാടി തിമിര്‍ത്തു തുഴഞ്ഞീല

പിഞ്ചുകരങ്ങള്‍ പിടിച്ചു കൊണ്ടച്ഛന്‍
കൊണ്ടുനടന്നൂ തറവാട്ടിലെങ്ങും
ഇലഞ്ഞി തണലു വിരിച്ചോരാ മുറ്റത്ത്
ഊഞ്ഞാലു കെട്ടിയോരാ പുളിങ്കൊമ്പും

പിഞ്ചുകരങ്ങള്‍ പിടിച്ചതില്ലച്ഛന്‍
കൊണ്ടുനടന്നില്ല, തറവാടുമില്ല
ഇലഞ്ഞി തണലു വിരിക്കാത്ത മുറ്റത്ത്
ഊഞ്ഞാലു കെട്ടിയോരാ പുളിങ്കൊമ്പില്ല

കാലം മായ്ക്കാത്ത കാലമെന്‍ ബാല്യം
കാലത്തിനിപ്പുറം തേങ്ങുന്ന മൂല്യം


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:13-10-2013 01:41:29 PM
Added by :Deepak G Nair
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :