ഔട്ട് ഗോയിംഗ് ഫ്രീ - തത്ത്വചിന്തകവിതകള്‍

ഔട്ട് ഗോയിംഗ് ഫ്രീ 


ഒടുവിൽ അതിനും
ബിൽ പാസാക്കി
ഇൻകമിംഗിനു പണം
ഔട്ട് ഗോയിംഗ് ഫ്രീ.
എല്ലാവരും
നാസികാ ദ്വാരങ്ങളിൽ
ശ്വസന മാപിനി
ഘടിപ്പിക്കണം.
ഇഷ്ടാനുസരണം
തെരഞ്ഞെടുക്കുവാൻ
പോസ്റ്റ്പെയ്ഡിലും
പ്രീപെയ്ഡിലും
ലോംഗ് ലൈഫ്
പാക്കേജുകൾ.
പ്രാണായാമക്കാരും
ശ്വാസകോശ
വികാസികളും
സർച്ചാർജ്
നൽകേണ്ടി വരും.
ആസ്മക്കാർക്ക്
മെഡിക്കൽ
സർട്ടിഫിക്കറ്റുണ്ടെങ്കിൽ
സബ്സിഡി
ബാങ്ക് അക്കൌണ്ടു വഴി
ലഭിച്ചേക്കും.
അതിനായി ആധാർ
ലിങ്ക് ചെയ്യേണ്ടി വരും.
ശ്വസന മാപിനിയിൽ
കൃത്രിമം കാട്ടിയാൽ
ജീവപര്യന്തം
തടവും പിഴയും.

ഒടുവിൽ
അതും സംഭവിച്ചു.

ശ്വസന മാപിനി
ഇറക്കുമതിയിൽ
നൂറ്റി മുപ്പത്തിയേഴ്
കോടികളുടെ
അഴിമതി.


up
0
dowm

രചിച്ചത്:പ്രകാശൻ. പി.പി.
തീയതി:28-10-2013 09:58:00 PM
Added by :പ്രകാശന്‍
വീക്ഷണം:131
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :