നന്മയെ നടതള്ളുന്നവറ്    - തത്ത്വചിന്തകവിതകള്‍

നന്മയെ നടതള്ളുന്നവറ്  

നാലാളുകേള്ക്കുകില്
നന്മകളെപ്പറ്റി
നാവിട്ടലക്കുന്നു നമ്മള്
നല്ലവസ്ത്രങ്ങളാല്
നാറുന്നചിന്തയെ
നന്നായ് പൊതിയുന്നു നമ്മള് !
നാട്ടുകാര്യങ്ങള്ക്ക്
നല്ലതുട്ടേകുന്നു
സല്പ്പേര്നേടുന്നു നമ്മള്
ജന്മദാദാക്കള്ക്കു
തിന്മമാത്രം നല്കി
ജന്മിയായ് മാറുന്നു നമ്മള്
നല്ലസന്താനമായ്
നമ്മെ സൃഷ്ടിച്ചോരെ
നടതള്ളിയോടുന്നുനമ്മള്
മാതാപിതാക്കളെ
മാറ്റീട്ടുമക്കള്ക്ക്
മാതൃക കാട്ടിക്കൊടുത്താല്
ഇന്നുഞാന് നാളെനീ
എന്നതശരീരിയായ്
എന്നും പ്രതിധ്വനിച്ചീടും !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:25-10-2013 09:25:20 PM
Added by :vtsadanandan
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


പ്രകാശന്‍
2013-10-28

1) നന്നായി

geetha
2013-10-28

2) നടതള്ളപ്പെടുന്നഅച്ഛനമ്മമാർക്കായുള്ള നല്ല കവിത. ഇഷ്ടമായി.

G
2013-10-29

3) ജന്മ മാതാക്കല്ക്ക് തിന്മ മാത്രം നല്കി ജന്മി ആയിതീരുന്നു നമ്മൾ വളരെ നന്നായിടുണ്ട്

Nisha
2013-10-29

4) നല്ല വസ്ത്രങ്ങല് നാറുന്ന ചിന്തയെ നന്നായി പൊതിയുന്നു നമ്മൾ വളരെ നന്നയിടുണ്ടേ

femi
2013-11-03

5) നന്നായിടുണ്ട്

femi
2013-11-03

6) nannaytund


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me