പ്രണയസായാഹ്നത്തിലെ ഉപമ  - പ്രണയകവിതകള്‍

പ്രണയസായാഹ്നത്തിലെ ഉപമ  

കടല്കാറ്റുതഴുകുമാസായന്തനത്തില്
കവിതകൊറിച്ചുരസിച്ചിരിക്കുമ്പോള്
"പ്രണയവും ജീവിതവും തമ്മിലെന്ത്‌?"
പ്രണയിനിഎന്നോടുചോദിച്ചുമെല്ലെ
വികടസരസ്വതി നാവില് വിളയാടി :
"കടലുംകടലാടിയുമെന്നപോലെ "
കടലാടിയെന്താണെനിക്കതറിയില്ല
കടലുമായതിനുള്ള ബന്ധമറിയില്ല
പ്രണയത്തിനതുമായ് വിദൂരസാമീപ്യം
പ്രകടമായുണ്ടോ അതൊട്ടുമറിയില്ല
എങ്കിലുംകാമിനിക്കുത്തരംനല്കാന്
എന്തെങ്കിലുംവാഗ്വിലാസമതുവേണ്ടേ
തേനാണ് ജീവിതപ്രണയമതിനുള്ളില്
തേന്മാമ്പഴത്തിന്റ്റെ മധുരമാണെന്നും
നട്ടാല്കുരുക്കാത്ത നുണകള് വിളമ്പാന്
നാവിനെല്ലില്ലാത്തവറ്ഗ്ഗമല്ലേനാം
"പ്രണയം പ്രണയിക്കുവാന് മാത്രമല്ലേ
ജീവിതം ജീവിക്കുവാനുള്ളതല്ലേ"
ഉത്തരംകാക്കുന്നപെണ്ണിനുനല്കാന്
പത്തരമാറ്റുള്ള സത്യമതുമാത്രം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:01-11-2013 09:08:23 PM
Added by :vtsadanandan
വീക്ഷണം:370
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :