നിറ്മ്മലഗ്രാമം ! - ഹാസ്യം

നിറ്മ്മലഗ്രാമം ! 

നിറ്മ്മല്പുരസ്ക്കാരമേറ്റുവാങ്ങി
നിസ്സീമമാം അഭിമാനമോടെ
നിസ്വാറ്ത്ഥനാം പ്രസിഡന്റ്റ്മെല്ലെ
നീങ്ങുന്നു പഞ്ചായത്ത് റോഡിലൂടെ
ദുസ്സഹം ദുറ്ഗന്ധപൂരിതമായ്
ദുസ്സൂചനപോലെകാറ്റുവീശി
"ആരാണിതിപ്പോഴും ദോഷശീലം
ആവറ്ത്തിച്ചീടുന്നു?"....ആത്മരോഷം
അണപൊട്ടി വായുവില് ഉദ്ഗമിക്കെ
കുറ്റിച്ചെടികള് വകഞ്ഞുമാറ്റി
കുറ്റവാളിയൊരാള് നാവുനീട്ടി :
"ഏറെപ്പരിഷ്ക്കാരമുള്ളമക്കള്
യൂറോപ്യനാക്കിപ്പണിതകൂട്ടില്
തൂവെള്ളപ്പിഞ്ഞാണത്തിന്റ്റെമേലെ
തൂറാനിരുന്നാലറച്ചുപോകും
ഇവിടെവന്നിങ്ങനെചാഞ്ഞിരുന്നാല്
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ട്യപോലാ ...."
നിസ്വനാം വൃദ്ധന്റ്റെ ന്യായവാദം
നിസ്തുലം നിറ്ഭയംനിഷ്കളങ്കം
കറ്മ്മശ്രേഷ്ടന് പ്രസിഡന്റ്റിനുള്ളില്
നിറ്മ്മലമായനിലാവുദിച്ചു !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:11-11-2013 09:22:02 PM
Added by :vtsadanandan
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


geetha
2013-11-19

1) ഒരു ചെമ്മനം ടച് പോലെ ...നന്നായിട്ടുണ്ട് .


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me