ഹര്‍ത്താല്‍
പ്രതിഷേധ ചിന്തകള്‍ ഉണരുന്നിവിടെ...
സംഘശക്തി അലയായി ഒഴുകുന്നിവിടെ...
വിജയം സുനിശ്ചിതമാകുവാന്‍ നാലുപേര്‍
കൈകരുത്തിന്‍ കോട്ട കെട്ടിയുയര്‍തിടുന്നു
കാലത്തിനു മുന്നില്‍ മര്‍ത്ത്യന്‍ തളര്‍ന്നിരിക്കുന്നു...
വിജന വീഥികള്‍ നിമിഷങ്ങളെ കൊഞ്ഞനം കുത്തുന്നു
മാനവ സ്നേഹം മറന്നു പോകുന്നു...
മനുഷ്യത്വം മരണ ശയ്യയിലാകുന്നു
ഹര്‍ത്താല്‍ എന്നതൊരു നഷ്ട സിദ്ധാന്തം
നാശനഷ്ടങ്ങള്‍ വിളയുന്ന നാള്
നാലുപേര്‍ക്കുല്ലാസം നല്‍കുന്ന ചെയ്തികള്‍
നാട്ടാരെ വട്ടം കറക്കുന്ന നാള്
കാലചക്രത്തിന്‍ കരങ്ങളിള്‍പെട്ടിതിന്‍
രൂപഭാവങ്ങള്‍ മാറിമറയുന്നു...,
ഇന്നിതൊരു പ്രതിഷേധമല്ല, ഇതൊരാഘോഷമാണ്
ഏതിലും എന്നപോല്‍ ലഹരി നുരയുന്ന ഒരു മദ്യാഘോഷം....
Not connected : |