നാളെ       
    ഹേ മനുഷ്യാ, നിന്‍ നാളെ നിനക്ക് കറുത്തതാകാം
 ധനമെന്ന മോഹത്താലെല്ലാം മറന്നു നീ
 ഭൂമിതന്‍ ഹൃദയം വെട്ടിപ്പിളര്‍കവേ
 നീ അറിയുക, നിന്‍ നാളെ നിനക്ക് കറുത്തതാകാം
 
 പൂക്കളും ശലഭവും അകലേക്ക് മറയും
 വസന്തവും ശിശിരവും നിന്നേ പിരിയും
 നിന്‍ സ്വപ്‌നങ്ങള്‍ പോലും കൂട്ടിനെത്താതെ
 ഈ ലോക ഭൂമിയില്‍ നീ തനിച്ചാകും
 
 കാടെന്ന സ്വര്‍ഗ്ഗവും കാട്ടാറിന്‍റെ ഓളവും
 കരളില്‍ തുടിച്ചൊരു സ്വപ്നമായി മറയും
 വാതങ്ങള്‍ ചുംബിക്കും മാമലക്കാടുകള്‍
 ചൂടേറ്റ് പിടയുന്ന മരുഭൂവായി മാറും
 
 മണ്ണിനു കുളിരേകും പുഴകള്‍ മരിക്കവേ, നീ അറിയും
 തെളിനീരെന്ന സത്യത്തിന്‍ ഇന്ദ്രജാലം
 ഒരുതുള്ളി നീരിനായി പോട്ടിക്കരയവേ, നീ അറിയും
 നിന്‍ കണ്ണുനീര്‍ പോലും വറ്റിവരണ്ടതായി
 
 പുഴയൊഴുകും വഴിയില്‍ മണല്‍ക്കൂരകളാകം
 പൂക്കള്‍ കരിഞ്ഞൊരു പുഷ്പവാടികളാകാം
 മണ്ണിനെ വെട്ടിപ്പിളര്‍ന്നു നീ രക്തമൂറ്റിക്കുടിക്കവേ
 നീ അറിയുക, നിന്‍ നാളെ നിന്നക്ക് കറുത്തതാകാം...
      
       
            
      
  Not connected :    |