കുപ്പിവളകള്‍ - ഇതരഎഴുത്തുകള്‍

കുപ്പിവളകള്‍ 

കുപ്പിവളകള്‍പോലെ ആയിരുന്നു ജീവിതം. എത്ര സുന്ദരമായി ഞാനണിഞ്ഞ കുപ്പിവളകള്‍ എന്റെ കയ്യില്‍ നിന്നും അറിയാതെ എപ്പോഴോ ഓരോന്നായ് പൊട്ടിതകര്‍ന്നു മണ്ണിലേക്കു വീണു...

എന്നാലും കാലമുരുണ്ടപ്പോള്‍ മഴ കഴുകിയെടുത്ത മണ്‍പുതപ്പില്‍ നിന്നും മുളച്ചുപൊന്തി പലയിടത്തായി ചിതറിക്കിടന്നിരുന്ന പാതിപൊട്ടിയ വളപ്പൊട്ടുകള്‍ പെറുക്കിയെടുത്ത് ഒത്തവര്‍ണം ഒത്തുനോക്കി സ്നേഹം നിറച്ച ഒരു ചിമ്മിനി വിളക്കത്തുരുക്കിവളച്ച് ഒരു മാലയാക്കിയെന്റെ സുന്ദരമായ ജീവിതം ഞാന്‍ വീണ്ടെടുത്തു...

പൊട്ടി തകര്‍ത്തതൊന്നും കുപ്പിവളകള്‍ ആയിരുന്നില്ല...
എന്‍റെ കിനാക്കളുടെ ചില്ലു കൊട്ടാരമായിരുന്നു!
പക്ഷേ ...ചിലത് നഷ്ടപെടുത്താതെ ചിലത് നേടാനാവില്ലല്ലോ?..


up
1
dowm

രചിച്ചത്:കാര്‍ത്തിക പ്രഭ
തീയതി:21-11-2013 04:21:04 PM
Added by :karthika prabhakaran
വീക്ഷണം:342
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Prasannan
2013-11-21

1) നന്നായി എഴുതി........

HARIKUMARS
2013-11-22

2) എല്ല്ലായിടവും നഷ്ടത്തിന്റെ കണക്കുകൾ മാത്രം എല്ലാ കവിതകളും പറയുന്നതും അത് തന്നെ. ജീവിതം ഒരിക്കലും നഷ്ടത്തിന്റെ കണക്കു പറഞ്ഞു തീർക്കാനുള്ളതല്ല . പ്രതീക്ഷകളാണ് ജീവിതത്തെ നയിക്കുന്നത് .നല്ലത് കൂടെ ചിന്തിക്കുകയും എഴുതുകയും ചെയ്യുക .എല്ലാ ആശംസകളും


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me