കേരള പിറവി - തത്ത്വചിന്തകവിതകള്‍

കേരള പിറവി 

മലയാളിയുടെ നഷ്ടകണക്കിൽ
അലിഞ്ഞു നിര്ജ്ജീവമായ
കേരള മാതാവിന്റെ
ശരീരം നോക്കി പലപ്പോഴായി
നമ്മള്‍ വിലപിച്ചു....
ശോഷിച്ച പാദങ്ങളിൽ വന്ദിച്ചു ...
നൊമ്പരപുഷ്പങ്ങളും
ദുഃഖത്തീയില്‍ കൊളുത്തിയ
ഒരുപിടി ചന്ദനത്തിരിയും
സമര്‍പ്പിച്ച് ഒടുവിലൊരു
തിരിനാളത്തിൽ ചന്ദന
സുഗന്ധമായ് തീര്‍ത്തു...

തന്റെ മക്കളുടെ ഇരുളടഞ്ഞ
ജീവിതത്തെക്കുറിച്ചുള്ള
ചോദ്യങ്ങള്‍ക്ക് ഉത്തരം
ബാക്കിയാക്കി.,
ഇന്നും ആ അമ്മ
നീറി നീറി പുകയുമ്പോഴും
പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ
മഞ്ഞച്ച ഒരോര്‍മ്മ
ചിത്രത്തെ നോക്കി നമ്മള്‍
പുഞ്ചിരിച്ചുകൊണ്ടു പറയുന്നു..

" കേരള പിറവി ആശംസകള്‍‌'


up
1
dowm

രചിച്ചത്:കാര്‍ത്തിക പ്രഭ
തീയതി:21-11-2013 04:33:31 PM
Added by :karthika prabhakaran
വീക്ഷണം:730
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :