നെല്ലിക്ക  - പ്രണയകവിതകള്‍

നെല്ലിക്ക  

അന്ന് ,
ക്ലാസ്സിലെ സൈഡ് സ്ക്രീനിലെ
കുഞ്ഞുവിടവിലൂടെ
നമ്മള്‍ പരസ്പരം
നോക്കി നിന്നിട്ടുണ്ട് ...

വളപ്പൊട്ടുകള്‍ എന്റെ
ഉള്ളംകയ്യോട് ചേര്‍ത്ത് വെച്ച് നീ,
എന്റെ മനസ്സിലെ സ്നേഹം
അളന്നിട്ടുമുണ്ട്

കഞ്ഞിപ്പുരയുടെ മറവില്‍
വെച്ച് നീ അറിയാതെ നിന്‍
വിരല്‍തുമ്പില്‍ ഞാനൊന്നു
തോട്ടിട്ടുമുണ്ട്

സന്ധ്യകള്‍ മരിച്ചിരുന്ന
വായനശാലയുടെ
ഷെല്‍ഫുകള്‍ക്കിടയില്‍
നമ്മള്‍ എന്നും പരസ്പരം
തിരഞ്ഞിട്ടുമുണ്ട്..

കാലം നമ്മളെ ഒരുപാടു അകല്ച്ചയിലാക്കിരിക്കുന്നു ...
സമയവും ബന്ധവും അവസ്ഥകളും
ഒക്കെ മാറിയിരിക്കുന്നു.

ഇന്ന് വിന്‍ഡോസിന്റെ
അപ്പുറത്ത് നിന്നും നീ വലിച്ചെറിയുന്ന
സ്മൈലികളില്‍ ഏതാണ് , നീ തട്ടിപ്പറിച്ച
ആമ്പല്‍ പൂക്കള്‍ക്കും മഞ്ചാടിക്കുരുക്കള്‍ക്കും
പകരമാകുക ???

കൗമാര പ്രണയം..
അന്നൊരുപാട് കയ്ചിട്ടുണ്ട് ..
ഇന്ന് ഓര്‍മകളുടെ
മഴയില്‍ വല്ലാതെ മധുരിക്കുന്നു


up
0
dowm

രചിച്ചത്:ശ്രീനി
തീയതി:22-11-2013 06:33:04 PM
Added by :Its me Sree
വീക്ഷണം:301
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me