പാമ്പാടും പാനം  - നാടന്‍പാട്ടുകള്‍

പാമ്പാടും പാനം  

പണ്ടൊക്കെ പാമ്പെന്നു കേട്ടപാടാളുകള്
പമ്പകടക്കയാണേപതിവ് ...
ഇപ്പോഴോ ബീവറേജസ്സിന്റ്റെമുന്നിലാ -
ണെപ്പഴും പാമ്പിന്റ്റെ പാട്ടരങ്ങ്...
പട്ടിണിക്കാരനും പത്തുകാശൊപ്പിച്ചു
പട്ടയടിച്ചുപാമ്പായിമാറും...
കുട്ടികളേം താലികെട്ടിയ പെണ്ണിനേം
കൂട്ടുകൂടിക്കുടിച്ചാ മറക്കും ...
കാലുറയ്ക്കാതവന് കൂരയിലെത്തുമ്പം
കാലനെന്നോതുന്നു പെമ്പ്രന്നോര്...
കഞ്ഞിക്കലത്തിലെവെള്ളംമറിക്കുമ്പം
കണ്ണുനീര് തൂകുന്നു പൊന്നുമക്കള് ....
പണ്ടത്തെപ്പിള്ളേരുവെള്ളമടിച്ചാല്
തള്ള നെഞ്ചത്തലച്ചുകരയും ...
ഇന്നത്തെപ്പിള്ളേരുവെള്ളമടിക്കുമ്പ
തന്തയുമൊപ്പം കുടിച്ചുകൂവും . ...
കള്ളനുംകള്ളുകുടിയനുമന്നൊക്കെ
പെണ്ണ് ചോദിച്ചാ കൊടുക്കത്തില്ലാ ....
കള്ളുകുടിയില്ലേലിന്നത്തെപെണ്ണവന്
ഒന്നിനും കൊള്ളാത്തോനെന്നുചൊല്ലും...
കാലം ചെല്ലുന്തോറും കള്ളുകുടിയന്റ്റെ
കോലമെലപോയോരാലുപോലെ...
കാലന്കയറുമായ് കാത്തുനിക്കുമ്പോഴും
കയ്യിലരക്കുപ്പിപ്പട്ടകാണും...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:23-11-2013 10:23:11 PM
Added by :vtsadanandan
വീക്ഷണം:502
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :