വിരഹം       
    കൂട്ടിനായി വന്നൊരു പൈങ്കിളി
 കൂടുവിട്ടകന്നൊരു പൊന്‍കിളി
 പിന്‍വിളി കേള്‍ക്കാതെ തിരിഞ്ഞൊന്നു നോക്കാതെ
 എങ്ങോ മറന്ജോരെന്‍ പെണ്‍കിളി
 എന്നെ തനിച്ചാക്കി നീ എങ്ങുപോയീ
 എന്നെ പിരിഞ്ഞു നീ എങ്ങുപോയീ 
 
 ഒരുവാക്ക് മിണ്ടാതെ ഒരു നോക്ക് നോക്കാതെ
 എന്നില്‍ നിന്നകന്നു നീ എങ്ങുപോയീ
 പുത്തനുടുപ്പുകള്‍ ആര്‍ക്കുവേണ്ടീ
 ഈ പൊന്നിന്‍ ചിലങ്കകള്‍ ആര്കുവേണ്ടീ
 പൂക്കള്‍ വിടര്‍ന്നാലും പൂമണം വീശിയാലും 
 ഇരുളാര്‍ന്നോരീ ജീവിതം ആര്കുവേണ്ടീ
 
 നിന്നേ പുണരാന്‍ എന്‍ മനം തുടിക്കുന്നൂ
 നിന്നേ തഴുകാന്‍ എന്‍ മനം കൊതിക്കുന്നു 
 നിഴലായി നിലാവായി നിശാസംഗീതമായി
 നിന്നിലലിയാന്‍ ഞാന്‍ കൊതിക്കുന്നൂ
 നീയില്ലയെങ്കില്‍ ഇരുള്‍ മൂടുമീ ജന്മം
 നിന്നെ പിരിയാന്‍ ആവില്ല എന്നും
 
 അരികത്തു നീ വന്നു അണയുമില്ലെങ്കിലും
 ആശകള്‍ തന്നു നീ പുണരുമില്ലെങ്കിലും 
 നിന്നെയറിയാന്‍ നിന്നിലലിയാന്‍
 നിന്നാത്മ തോഴനായി മാറാന്‍
 നീ വരുമെന്നോര്‍ത്തു കാത്തിരിക്കാം ഞാന്‍ നിന്‍ 
 കാലൊച്ച കേള്‍ക്കാന്‍ കൊതിച്ചിരിക്കാം ഞാന്‍
      
       
            
      
  Not connected :    |