കാടിന്‍റെ മക്കള്‍ - മലയാളകവിതകള്‍

കാടിന്‍റെ മക്കള്‍ 

പൊട്ടിത്തകര്‍ന്നൊരു ജീവിത പാതയില്‍
തപ്പിത്തടഞ്ഞവര്‍ നടന്നിടുന്നൂ..
കൂരിരുള്‍ മൂടിയ ഏകാന്ത വീഥിയില്‍
നല്ലൊരു നാളെ കൊതിച്ചിടുന്നൂ...

കല്ലും മുള്ളും കാട്ടുകിഴങ്ങും
കൂട്ടിരിക്കുന്നൊരു ജീവിതങ്ങള്‍
കാനനചോലയും കാട്ടരുവികളും
കൂടെ കളിക്കുന്ന ജീവിതങ്ങള്‍

കാടാണ് ലോകം കാടാണ് സ്വര്‍ഗം
കാടാണ് ജീവിതം എന്നുമെന്നും
കാട്ടുമൃഗങ്ങള്‍ക്കു കൂട്ടായി വാഴുന്നു
കാടിതിനുള്ളില്‍ എന്നുമെന്നും

കാടിനെ സ്നേഹിച്ചു കാട്ടാറിനോടൊത്ത്
കാലം കഴിക്കുന്ന കോലങ്ങള്‍, അവര്‍
നാടറിയാത്തവര്‍ നാടു കാണാത്തവര്‍
ഞാനെന്ന ഭാവത്തെ തട്ടിയെറിഞ്ഞവര്‍

നേരുള്ള ജീവിതങ്ങള്‍... നെറിയുള്ളജീവിതങ്ങള്‍
അവര്‍ നോവിന്‍റെ... മിഴിനീരിന്‍റെ കൂട്ടുകാര്‍
മണ്ണിന്‍റെ മക്കള്‍... വിണ്ണിന്‍റെ മക്കള്‍ ...
അവര്‍ കാടിന്‍റെ മക്കള്‍... അവര്‍ കാടിന്‍റെ മക്കള്‍


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ കതിരൂര്‍
തീയതി:02-12-2013 02:20:10 PM
Added by :ശ്രീജിത്ത്‌
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :