തീരെ ചെറിയ മോഹങ്ങള് ! - തത്ത്വചിന്തകവിതകള്‍

തീരെ ചെറിയ മോഹങ്ങള് ! 

കാക്ക മലറ്ന്നുപറന്നിടുന്ന
കാഴ്ച്ചയീജന്മത്തിലാസ്വദിക്കാന്
കണ്ടുകണ്ടിങ്ങിരിക്കും എനിക്കുള് -
ക്കാഴ്ചയേകീടണേലോക നാഥാ !
സൂര്യന് പടിഞ്ഞാറുദിച്ചിടുന്ന
സുന്ദരദൃശ്യംപകറ്ത്തുവാനെന്
"സൂ "മുള്ള ക്യാമറക്കണ്ണിനല്പ്പം
സൂക്ഷ്മത നല്കണേലോകനാഥാ !
തീക്കട്ടയിന്മേലുറുമ്പരിക്കും
"തീ "മൊരുസത്യമായീടുവാനായ്
തീപ്പെട്ടുപോയിടുംമുന്പെനിക്ക്
തീറ്ത്തുംഅനുഗ്രഹം നല്കിടേണേ!
തെറ്റും ശരിയും ഇഴപിരിയാ -
നെറ്റില് കുരുങ്ങിക്കിടക്കുമെന്നെ
ഉടലോടെ സ്വറ്ഗ്ഗത്തില് കൊണ്ടുപോകാന്
ഉടനെ നീ ഉത്തരവായിടൊല്ലേ...!


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:03-12-2013 11:52:20 PM
Added by :vtsadanandan
വീക്ഷണം:216
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me