കുഞ്ഞുനൊമ്പരങ്ങള്‍ - തത്ത്വചിന്തകവിതകള്‍

കുഞ്ഞുനൊമ്പരങ്ങള്‍ 

പെറ്റവയറിനെന്നെ പോറ്റൂവാനാകാതെ
പാഠശാലയെന്നപോല്‍
ചേര്‍ത്തുവിട്ടു ഭോജനശാലയിൽ!

കടിച്ചുത്തുപ്പിയ ഇറച്ചിതന്‍ എല്ലിന്‍ക്കഷ്ണങ്ങള്‍
ചിതറിത്തെറിച്ച ചോറിന്‍ വറ്റുകള്‍
കീറിപ്പറിഞ്ഞൊരീ ജീവിതത്തുണിയില്‍
തുടച്ചു വൃത്തിയാക്കുമ്പോള്‍, തെളിയുന്ന
കരിവാളിച്ചെന്‍ മുഖത്തേക്കാള്‍ സുന്ദരമീ
കണ്ണാടിപോല്‍ തിളങ്ങും തീന്‍മേശകള്‍ !

പെറുക്കിയെടുത്തൊരീ പാത്രങ്ങള്‍ കഴുകുന്ന വേളയില്‍,
ഓടയിലൊലിച്ചിറങ്ങുന്നിതാ എച്ചിലും,
കൂടെയെന്‍ സ്വപ്നങ്ങളും!
യജമാനസ്നേഹത്തിനോ അതോ
ഒരു ചാണ്‍ വയറിനോ?
പരിഹാസങ്ങള്‍ , കൈത്തരിപ്പുകള്‍
കാരമുള്ളായ് വന്നു തറയ്ക്കുമ്പോഴും
ഞാനിന്നും വാലാട്ടുന്നു..
എച്ചിലാണെങ്കിലും അല്ലലില്ലാതെ...
മനം നിറയ്ക്കുന്നു...

എന്നിട്ടും!

ദൈവത്തിനിന്നു ഇഷ്ടപുത്രന്‍
നീയോ....? അതോ ഞാനോ


up
0
dowm

രചിച്ചത്:കാര്‍ത്തിക
തീയതി:05-12-2013 02:07:33 PM
Added by :karthika prabhakaran
വീക്ഷണം:212
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :