വിവാ ...മണ്ടേലാ...! - ഇതരഎഴുത്തുകള്‍

വിവാ ...മണ്ടേലാ...! 

മണ്ടേലാ ...നീ മരണമില്ലാത്തവൻ
മണ്ണിനു മക്കള്ക്കവകാശമേകിയോൻ
മണ്ടേല എന്നും കറുത്തജന്മങ്ങൾക്ക്‌
മനസ്സില് വിമോചനമന്ത്രം നിറച്ചവൻ
മതവറ്ഗ്ഗവറ്ണ്ണവിവേചനചിന്തയ്ക്കു
മറുപടി ജീവിതംകൊണ്ടുകുറിച്ചവൻ
മധുരമാം ജീവിതതൃഷ്ണകളൊക്കെയും
പതിതരുടെമോചനത്തിന്നായ് ത്യജിച്ചവൻ
തടവറത്താഴിനുംചങ്ങലപ്പൂട്ടിനും
തടയാൻ കഴിയാത്തവിപ്ലവനായകന്
മൃത്യുവെപണ്ടേജയിച്ചവൻമണ്ടേല
ശതകോടികള് നെഞ്ചിലേറ്റി നടപ്പവൻ
മണ്ടേല!യാത്രാമൊഴിയരുളില്ല ഞാന്
മങ്ങാതെ മായാതെ എന്നുള്ളിലുണ്ടുനീ ...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:06-12-2013 11:01:49 PM
Added by :vtsadanandan
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :