മംഗല്യരാവ്
പൂവാക പൂത്ത പുലരി വിരിഞ്ഞ നേരം
പൊന്‍വെയില്‍ പൊന്നാട നെയ്ത നേരം
പൂമുഖ മുറ്റത്തെ പൂപന്തലില്‍ നീയൊരു
പൂത്തിരുവാതിര പെണ്ണായി വന്നു നിന്നൂ
പൂമണം വീശും പൂങ്കാറ്റു പോലും
നിന്‍ ചന്തം കണ്ടു മയങ്ങി നിന്നു
പൊന്‍ പട്ടുടുതൊരു പുലരിപോലും
നിന്‍ രൂപം കണ്ടു നാണിച്ചു പോയി
ഇന്നല്ലോ നിന്‍ മനം കൊതിച്ച രാവ്
നിന്‍ മാരന്‍ നിന്നെ പുണരുന്ന രാവ്
നീയോമാനിച്ചൊരു നിന്റെ സ്വപ്‌നങ്ങള്‍
നിത്യ വസന്തമായി വിടരുന്ന രാവ്
വന്നെത്തി നിന്‍ മാരന്‍ പൂമഞ്ചലില്‍
പൊന്‍താലി ചാര്‍ത്തുവാന്‍ നേരമായി
മംഗല്യ ഗാനം പൂന്കിളികള്‍ ആലപിക്കെ
നേരുന്നു ആശംസ പൂമകളെ
Not connected : |