പ്രവാസി - മലയാളകവിതകള്‍

പ്രവാസി 

പ്രത്യാശതന്‍ കിരണങ്ങള്‍ തേടി ഒരു നാള്‍
കടലു കടന്നു കരിമണല്‍ തീരമണഞ്ഞവന്‍
പിറന്ന മണ്ണില്‍ നിന്നകന്നു ദൂരേക്ക്
പ്രതീക്ഷതന്‍ ചിറകിലേറി പറന്നവന്‍

അങ്ങകലെയാ പച്ചതുരുത്തിന്‍റെ സ്നേഹം
കൊതിയോടെ ഓര്‍ത്തിടും മനവുമായി
കാലചക്രത്തിന്‍ കയങ്ങളിലൂടെ
മറുകര തേടിയലയുന്ന ജീവിതം

മിഴിനീര് പൊഴിയുന്ന നേരത്തു പോലും
ഉറ്റവര്‍ ഉണ്ണണം എന്നാണു ചിന്ത
മിഴിനീര്‍ പൊഴിക്കാതെ മിഴിയിണ നനയാതെ
ഉറ്റവര്‍ കഴിയണം എന്നാണു മോഹം

പൊടിമണല്‍ കാറ്റാല്‍ വിളറിയ തന്‍ മുഖം
പുഞ്ചിരി പൊയ്കയില്‍ കഴുകി മിനുക്കി
കൂടെയുള്ലോര്‍തന്‍ സുഖദുഖ വേളയില്‍
കൂട്ടിരിക്കുന്നോരു സൗഹൃദകൂട്ടാണിവന്‍

പലനാളുകള്‍ക്കപ്പുറം ഒരുനാളിവന്‍
സ്വന്തബന്ധങ്ങള്‍ക്കരികേ വരുന്നേരം
പിറന്ന മണ്ണിലെ അപരിചിതര്‍ പോലും
കൂട്ടുകൂടാനെത്തുന്ന കാഴ്ചയും കാണാം

പ്രവാസിയെന്നതൊരു ഓമനപേരിവന്
പ്രതീക്ഷകളുമായാണാ ജീവിത യാത്ര
പ്രണയമാണിവാനാ മണല്‍ തുരുത്തിനോട്
പ്രണയമാണിവനെന്നും തന്‍ നാടിനോട്


up
0
dowm

രചിച്ചത്:ശ്രീജിത്ത്‌ കതിരൂര്‍
തീയതി:07-12-2013 05:31:03 PM
Added by :ശ്രീജിത്ത്‌
വീക്ഷണം:178
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :