ഭൂമിയുടെ ചരമം  - തത്ത്വചിന്തകവിതകള്‍

ഭൂമിയുടെ ചരമം  

പാടം നികത്താൻ
ലോറിയിൽ വന്നമണ്ണ്
പണ്ടൊരു കുന്നായിരുന്നു!
പ്ലാസ്റ്റിക് കുപ്പികളിൽ
വിൽക്കാൻവച്ചവെള്ളം
പണ്ടൊരു പുഴയായിരുന്നു!
മരങ്ങൾ മരണവെപ്രാളത്തോടെ
നാടുവിട്ട ആ രാത്രിക്ക്ശേഷം
മീസാൻകല്ലുകളുടെ കടല്പോലെ ആയിതീർന്നയിടം
പണ്ട് കൊടുംകാടായിരുന്നു!
വിശന്നുവാപിളന്നുനില്ക്കുന്ന
മാളുകൽക്കുള്ളിലെ
അവസാനബലൂണും നിറച്ചുതീരുന്നനേരത്താണ്
ഭൂമിയുടെ ശ്വാസം നിലക്കുന്നത്‌!


up
0
dowm

രചിച്ചത്:
തീയതി:12-12-2013 04:05:31 PM
Added by :Mujeeb Kocumangalam
വീക്ഷണം:226
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :