അമ്മ
അമ്മ
====
ഹൃദയത്തിന്‍ തന്ത്രികള്‍ മീട്ടുന്ന ശ്രുതികളില്‍
അമൃതമാം രാഗമാണമ്മ
അനുപമസ്നേഹത്തിന്നലകള്‍ നിലയ്ക്കാത്ത
പാലാഴി തീര്‍ക്കുന്നതമ്മ
ഓര്‍മ്മതന്‍ പുസ്തകത്താളില്‍ വിരിയുന്ന
ജ്യോതിസ്വരൂപമാണമ്മ
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വിരല്‍ത്തുമ്പില്‍
ആദ്യമായ് നല്കിയെന്നമ്മ
അലിവോടെയെന്കണ്ണിലൂറും മിഴിനീരു
മെല്ലെ തുടച്ചതുമമ്മ
ഹൃദയം തപിക്കുമ്പോളാശ്വാസമേകുന്ന
ശീതളസ്പര്‍ശമാണമ്മ
അകതാരിലാര്‌ദ്രമായ് പെയ്തിറങ്ങുന്നോരു
തേന്മഴയാകുന്നിതമ്മ
ആത്മാവിലെരിയുന്ന ജീവന്റെ പൊന്‍തിരി
തീര്‍ക്കും പ്രഭാപൂരമമ്മ
പ്രകൃതിതന്‍ പൊരുള്‍ നമുക്കജ്ഞമാണെങ്കിലും
സത്യത്തിന്‍പൊരുളാണതമ്മ
അമ്മയ്ക്കു നല്‍കുവാന്‍ ഒന്നുമില്ലെന്സ്നേഹ
സാഗരത്തിന്നാഴമൊന്നുമാത്രം
Not connected : |