മനോഹരം  - ഇതരഎഴുത്തുകള്‍

മനോഹരം  

ഇതുമനോഹരന് മദ്യഷാപ്പുടമകള്
ഹൃദയപുത്രനായ് വാഴിച്ചിടുന്നവന്
അമ്മയെക്കണ്ട നാളോറ്ത്തിടാത്തവന്
അച്ഛനാരെന്നറിഞ്ഞുകൂടാത്തവന്
മാതൃവാത്സല്യസൗഭാഗ്യമേലാതെ
മാതൃകാമദ്യപാനിയായ് തീറ്ന്നവന്
കരളുരുക്കിക്കളഞ്ഞുസറ്ക്കാരിനെ
കരകയറ്റുന്നവരിലൊരാളിവന്
കളിചിരിക്കുകളത്രമില്ലാത്തവന്
തെളിനിലാവാം കുടുംബമില്ലാത്തവന്
ഇതുമനോഹരന് അന്തിക്കുചായുവാന്
ഇടമതൊന്നിന്നുടമയല്ലാത്തവന്
മദിരസേവയില് മതിവരാത്തോന് തന്റ്റെ
വിധിസ്വയംവെട്ടിവെട്ടിത്തിരുത്തുവോന്
മദിപെരുത്തൊരുകാളക്കിടാവിവന്
മുതിരതിന്നുന്നകുതിരയാകുന്നവന്
ഇതുമനോഹരന് മദ്യഷാപ്പധികൃതറ്
മൃതിപരീക്ഷണത്തിന്നൊരുക്കുന്നവന്‌
തളിരിടുംമനസ്സുള്ളനേരങ്ങളില്
തളരിടാതെഅദ്ധ്വാനിച്ചിടുന്നവന്
വേലതീറ്ന്നാലരക്ഷണം വൈകാതെ
കൂലികൂസലില്ലാതെചോദിപ്പവന്
ഇതുമനോഹരന്മദ്യഷാപ്പുടമകള്
ഹൃദയപുത്രനായ് സ്നേഹിച്ചുകൊല്ലുവോന്
ഇവനൊരുവോട്ടറ്; പോളിംഗ്ദിനങ്ങളില്
ഇടതരോടൊത്തു"ക്യൂ "വില് നിരക്കുവോന്
വലതുകൈവിരല് യാന്ത്രികബട്ടണില്
വലതനേജന്റ്റിനെനോക്കിഞെക്കുവോന്
അടിവരുംവഴിതേടിപ്പിടിക്കുവോന്
അടിമയല്ലെന്നുറപ്പിച്ചുരയ്ക്കുവോന്
ലഹരിപൂക്കുന്നൊരന്തിനേരങ്ങളില്
ലളിതഗാനങ്ങളാലപിക്കുന്നവന്
ഇതുമനോഹരന് മദ്യപാനത്തിന്റ്റെ
പരിസമാപ്തിക്കുപര്യായമായവന്
കപടമായ്‌ കണ്ണുനീരൊഴുക്കുന്നവറ്
പടിചവിട്ടാനറയ്ക്കുന്നിടങ്ങളില്
പരസഹായത്തിനാദ്യംകുതിക്കുവോന്
പാരിതോഷികംവാങ്ങാന് മടിക്കുവോന്
ലക്കുകെട്ടുനീങ്ങുന്നവന് ജീവിത -
ലക് ഷ്യമൊന്നും മനസ്സിലില്ലാത്തവന്
ഇതുമനോഹരന് കാലാതിവറ്ത്തിയായ്
ഇളമനസ്സില് തറഞ്ഞു നില്ക്കുന്നവന് !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:14-12-2013 11:30:12 PM
Added by :vtsadanandan
വീക്ഷണം:272
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


geetha
2013-12-16

1) മനോഹരം മനോഹരമായി. എല്ലാ നാട്ടിലും മനോഹരന്മാരുണ്ടാകും..നന്ദി .

Mujeeb
2013-12-18

2) മനോഹരൻ ആലപ്പുഴക്കരനാന്നെന്നുള്ള കാര്യത്തില്l ആര്ക്കെങ്കിലും സംശയമുണ്ടെങ്കിൽ വസന്തനോട് ചോതിക്കൂ..എന്തായാലും കവിത മനോഹരം!

ben
2013-12-19

3) നല്ല കവിത. അഭിനന്ദനം.

ben
2013-12-23

4) Nannaayi.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me