തെരഞ്ഞെടുപ്പുകാലം! - തത്ത്വചിന്തകവിതകള്‍

തെരഞ്ഞെടുപ്പുകാലം! 

പുഞ്ചിരിക്കുന്ന ചെന്നായ്ക്കളുടെ
ഫ്ലെക്സ്ബോർഡുകൾ നിരക്കുന്നു!
നീർക്കോലികൾ സ്വതന്ദ്രൻമാരായ്-
പത്രിക കൊടുക്കുന്ന തിരക്കിലാണ്!
ജയിച്ചുവന്നാൽ ഇനിയുള്ളകാലം
പുല്ലുതിന്നു ജീവിക്കുമെന്നൊരുകടുവ!
തെനീച്ചക്കൂടിനുമുന്നിലൊരുകരടി-
കുംപസരിക്കുന്ന പോസ്റ്റർ !
പ്രാവിനും മുയലിനും ഇപ്രാവശ്യവുംവോട്ടില്ല!
പോത്തിന്ഡമ്മിയായൊരുപശു!
വിലാസത്തിന്റെ കോളംപൂരിപ്പിക്കാത്തതിനാൽ
കുയിലിന്റെപത്രികതള്ളി!
സിംഹംമടതുറന്നുവച്ചോട്ടര്പട്ടിക
പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ
കുറുക്കന്മാർ കഴുതകൾക്ക്
മാതൃകാബാലറ്റുകൾകൊടുത്തുകൊണ്ടിരുന്നു!


up
0
dowm

രചിച്ചത്:
തീയതി:18-12-2013 11:10:25 AM
Added by :Mujeeb Kocumangalam
വീക്ഷണം:136
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me