പുലരാത്ത രാത്രിക്കായ് - പ്രണയകവിതകള്‍

പുലരാത്ത രാത്രിക്കായ് 


ഒരിക്കലും പുലരാതിരിക്കട്ടെ,
നീ എന്റെ കര വലയത്തില്‍
ശാന്തനിദ്രയിലലിയും
സ്നേഹസാന്ദ്രമാം രാത്രി

ഒരിക്കലും പുലരാതിരിക്കട്ടെ
നിന്റെ നിശ്വാസ സുഗന്ധം
എന്റെ ആന്തരാത്മാവില്‍
നീല നിലാവായ് പൊഴിയുന്ന
അനുരാഗാര്‍ദ്രമാം രാത്രി

നിന്‍ ഉടല്‍ച്ചൂടിനെ പുല്‍കി
കുളിര്‍മായ്ക്കുമീ ജന്മരാവുകള്‍‍
എന്റെ നാളകളിലും
പുലരാതിരുന്നെങ്കില്‍.....

കഴിയുമോ സഖി കാലമാം
നോവിനെ നമിക്കാതെ
നമുക്കെന്നും നമ്മളാകുവാന്‍?
വെറുതെയെന്നറിയ്കിലും
വീണ്ടും വിരിയ്കയാണു
കിനാവില്‍.. ഒരിക്കലും
പുലരാത്ര പ്രണയ രാത്രി


up
0
dowm

രചിച്ചത്:
തീയതി:04-01-2014 02:24:17 PM
Added by :vimal
വീക്ഷണം:700
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :