വരവേല്പ്പ്  - തത്ത്വചിന്തകവിതകള്‍

വരവേല്പ്പ്  

വാശിതീറ്ക്കാനായിരിക്കുന്നപോലെഞാന്
വാറ്ഷികകണക്കെടുക്കുന്നു
നഷ്ടലാഭങ്ങളുടെകോളങ്ങള്പലകുറി
വെട്ടിത്തിരുത്തിയെഴുതുന്നു
മാറ്ജിനില്ചോപ്പുവരയിട്ട മൃതസൗഹൃദം
കാണ്‍കെ മനംപിരട്ടുന്നു
വ്യക്തിപരതയ്ക്കുള്ളിലക്ഷരവുംഅക്കവും
വ്യക്തമാവാതിരിക്കുന്നു
മൊട്ടിട്ട പ്രണയവും പ്രണയോപഹാരവും
കിട്ടാക്കടത്തില് പെടുന്നു
ഓറ്മ്മയുടെതാളില് കുരുങ്ങിക്കിടക്കുന്ന
പ്രാവിന്റ്റെ തൂവലടരുന്നു
അജ്ഞാതമാമൊരുകരംവന്നതിന്നുമേല്
സാന്ത്വനസ്പറ്ശമാകുന്നു
അതുകണ്ടുഞാനെന്റ്റെ നാള്വഴിപ്പുസ്തകം
പതിയെമടക്കിവയ്ക്കുന്നു
പുത്തന് പ്രതീക്ഷകളുമായിനില്ക്കുന്നുഞാന്
പുതുവത്സരത്തെ വരവേല്ക്കാന് ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:01-01-2014 12:03:23 AM
Added by :vtsadanandan
വീക്ഷണം:179
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :